സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രീയാ നിർണ്ണയ ക്യാമ്പും മെയ് 29 ന്

കോട്ടയം: കോട്ടയം ജില്ലാ പാസ്റ്റേഴ്സ് ഫെഡറേഷൻ ഓഫ് കൗൺസിൽ (പി.എഫ്.സി ) യും ചൈതന്യ സൂപ്പർ സ്പെഷ്യാലിറ്റി ഐ കെയർ ഹോസ്പിറ്റലും ചേർന്ന് സംയുക്തമായി നടത്തപ്പെടുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രീയാ നിർണ്ണയ ക്യാമ്പും മെയ് 29 വ്യാഴാഴ്ച രാവിലെ 9 – മണി മുതൽ 2 മണി വരെ പരുത്തും പാറ ഇമ്മാനുവൽ ഹോപ്പ് സെന്ററിൽ വച്ചു നാടത്തപ്പെടുന്നു.

ആധുനിക സങ്കേതിക വിദ്യയുടെ സഹായത്തോടെ വിദഗ്ദ നേത്ര ഡോക്ടർ മാരുടെ നേതൃത്വത്തിൽ നേത്ര രോഗ നിർണ്ണയവും, ശസ്ത്രക്രീയയും ചികിത്സാനിർദ്ദേശങ്ങളുo,നൽകുന്നു. 29ാം തീയതി രാവിലെ 9 മണിക്ക് ക്യാമ്പിനോട് അനുബന്ധിച്ചു നടക്കുന്ന ഉൽഘാടന സമ്മേളനത്തിൽ പാസ്റ്റേഴ്സ് ഫഡറേഷൻ ഓഫ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പാസ്റ്റർ. സുരേഷ് പന യ്ക്ക മുറി അദ്ധ്യക്ഷത വഹിക്കുന്നതും, ബഹു: ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ. MLA ക്യാമ്പ് ഉൽഘാടനം ചെയ്യുന്നതും ബഹു: ശ്രീ ഫ്രാൻസീസ് ജോർജ് MP. ക്യാമ്പിന് മുഖ്യസന്ദേശം നൽകുകയും 10-ാമത് ഏഷ്യൻ ബീച്ച് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധികരിച്ച ശ്രീ. ആഷേർ പീറ്റ് മോസസിന് കായിക പ്രതിഭാപുരസ്ക്കാരവും നൽകി ആദരിക്കുന്നു.

ക്യാമ്പിന് ആശംസകൾ നേർന്നുകൊണ്ട്ശ്രീമതി. ആനി മാമൻ പനച്ചിക്കാട്‌ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ശ്രീമതി. രജനി അനി പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശ്രീ. റോയി മാത്യു പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശ്രീ ജയൻ കല്ലുങ്കൽ പനച്ചിക്കാട് ഗ്രമപഞ്ചായത്ത് അംഗം, പാസ്റ്റർ ഷാജി സി. ജോർജ് (ഡയറകടർ ഇമ്മാനുവൽ ഹൊപ്പ് സെന്റർ ) പാസ്റ്റർ മാർ, അനിൽഎം.ഐ, റോയി . കെ. എം, ബെന്നി കെ.പി, കൊച്ചു മോൻ എ.കെ, ജേക്കബ് കെ. ദാനിയേൽ ചൈതന്യ ഹോസ്പ്പിറ്റൽ PRO, പാസ്റ്റേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പാസ്റ്റർ . സാംകുട്ടി കെ.പോൾ, ജില്ലാ സെക്രട്ടറി പാസ്റ്റർ . T.K രാജൻ, ക്യാമ്പ് കോർഡിനേറ്റർ പാസ്റ്റർ.പി.ഐ ഡേവിഡ്, പാസ്റ്റർ മാർ: അനിഷ് എബ്രഹാം, ബിജു പി. ജോൺ, ജോൺ ജോസഫ്, ജിനു. പി.പി., സിജു വി.സി. തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകയും ചെയ്യുന്നു. ഈ ക്യാമ്പിലേക്ക് എല്ലാ വിഭാഗം ജനങ്ങളെയും സ്വാഗതം ചെയ്യുന്നു മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading