എഡിറ്റോറിയൽ: ചേർത്തുനിർത്തുന്നവരെയാണ് സമൂഹത്തിന് ആവശ്യം | ബിൻസൺ കെ. ബാബു

ഇന്നത്തെ സമൂഹത്തിൽ പലരും അഭിമുഖികരിക്കുന്ന പ്രശ്നം ഒറ്റപ്പെടൽ അല്ലേങ്കിൽ ഒഴിവാക്കൽ എന്നതാണ്. ചിലർ അതിനെ അതിജീവിക്കും എന്നാൽ മറ്റു ചിലർ പരാജയപ്പെട്ടു പോകും. ഇന്ന് നമ്മുടെ ചുറ്റുപാടിൽ നോക്കുമ്പോൾ അനേകർ ആത്മഹത്യ ചെയ്യുന്നു, മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട്. അതിന്റെ പുറകിൽ അവർക്ക് ജീവിതത്തിൽ ആരുമില്ല എന്ന തോന്നൽ ഉണ്ടാകുന്നത് കൊണ്ടാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് ജീവിതത്തിൽ വല്ലാത്ത പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.അവരുടെ സാഹചര്യങ്ങൾ മനസിലാക്കി സ്നേഹം കൊടുക്കുന്നവരായി മാറണം .ഈ സമൂഹത്തിൽ എല്ലാവരും വിലപ്പെട്ടവരാണ്.വ്യത്യസ്ത കഴിവുകൾ ഉള്ളവർ,ആശയങ്ങൾ ഉള്ളവർ ഇവിടെ ഉണ്ട്. ഒരാളെ പോലും മാറ്റി നിർത്താൻ കഴിയില്ല. സഭയിലായാലും,ജോലി മേഖലയിൽ ആയാലും,മറ്റ് ഏത് സാഹചര്യത്തിൽ ആയിക്കോട്ടെ ഒരു വ്യക്തിയെ ‘വേണ്ട’ എന്ന് ചിന്തിച്ച്, പ്രവർത്തിച്ച് മാറ്റി നിർത്തിയാൽ അവരിലെ സങ്കടം ഒറ്റപ്പെടലിന്റെ വേദനയായിരിക്കും. കഴിവുകളും, സൗന്ദര്യവും, സമ്പത്തും ദൈവം തരുന്നതാണ്. ഇതിന്റെ പേരിൽ ആരെയും വേദനിപ്പിക്കാൻ ദൈവം ആർക്കും അനുവാദം കൊടുത്തിട്ടില്ല. എല്ലാവരെയും ചേർത്തു നിർത്തി അവരുടെ കുറവുകൾ പോരായ്മകൾ അറിഞ്ഞു മുന്നോട്ട് പോകുമ്പോഴാണ് നന്മ നമ്മിലൂടെ വെളിപ്പെടുന്നത്. വാക്കുകൾ കൊണ്ടോ, ചിന്തകൾ കൊണ്ടോ, പ്രവർത്തി കൊണ്ടോ ആരെയും വേദനിപ്പിക്കരുത്. എല്ലാവരും ദൈവത്തിനും സമൂഹത്തിനും വിലപ്പെട്ടവരാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.