ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ & ബറോഡാ യൂണിറ്റ് പ്രവർത്തന ഉദ്ഘാടനം നടന്നു.
ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെയും ബറോഡാ യൂണിറ്റിന്റെയും 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഇന്നലെ മെയ് 11ന് വൈകിട്ട് 7ന് ബറോഡാ ശാലേം പ്രയർ ഹോമിൽ വച്ചു നടന്നു. ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ രാജേഷ് മത്തായിയുടെ അധ്യക്ഷതയിൽ ക്രൈസ്തവ എഴുത്തുപുര മിഷൻ ഡയറക്ടർ പാസ്റ്റർ ജെ പി വെണ്ണിക്കുളം ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ സെക്രട്ടറി സിസ്റ്റർ ജോളി ജോയ് സ്വാഗതവും ട്രഷറർ പാസ്റ്റർ ജോഫിൻ ജെയിംസ് കൃതജ്ഞതയും അറിയിച്ചു. അപ്പർ റൂം കോ ഓർഡിനേറ്റർ സിസ്റ്റർ ഫേബ ബാബു മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചാപ്റ്റർ അംഗങ്ങളെ പാസ്റ്റർ ജെ പി യും യൂണിറ്റ് അംഗങ്ങളെ ബ്രദർ തങ്കച്ചൻ ജോണും പരിചയപ്പെടുത്തി. പാസ്റ്റർ ജെയിംസ് വർഗീസ് അനുഗ്രഹ പ്രാർത്ഥന നടത്തി. പാസ്റ്റർ കുഞ്ഞുമ്മൻ മത്തായി സന്ദേശം നൽകി.
ഈ വർഷം ചെയ്യാൻ പോകുന്ന പദ്ധതികളെക്കുറിച്ച് ചാപ്റ്റർ ശ്രദ്ധ കോർഡിനേറ്റർ സിസ്റ്റർ അഞ്ചു ഡിൻസണും ബറോഡാ യൂണിറ്റ് പ്രസിഡന്റ് സിസ്റ്റർ ലിൻസ ബെഞ്ചമിനും പ്രസ്താവന നടത്തി. ബ്രദർ ഷിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടന്നു.ബ്രദർ ഗ്രനൽ നെൽസൺ ആശംസ അറിയിച്ചു. പാസ്റ്റർ വി എ തോമസ്കുട്ടി സമാപന പ്രാർത്ഥന നടത്തി.






- Advertisement -
Comments are closed, but trackbacks and pingbacks are open.