മുംബൈ – താനേ പെന്തക്കോസ്ത് ഫെലോഷിപ്പിന് പുതിയ നേതൃത്വം.
മുംബൈ: താനെ മുതൽ ബദലാപൂർ വരെയുള്ള ഉപദേശഐക്യതയുള്ള സഭകളുടെ കൂട്ടായ്മയാണ് T P F
2025 – 27 കാലയളവിലേക്കുള്ള ഭാരവാഹികളെ 23/03/ 2025 ൽ ഐപിസി യബ്നേസർ കല്യാൺ ചർച്ചിൽ വച്ച് തെരഞ്ഞെടുത്തു.
1990 ൽ ആരംഭിച്ചതും ഉപദേശ ഐക്യത ഉള്ളതുമായ ശുശ്രൂഷകന്മാരുടെ ആത്മീയ പ്രവർത്തനമാണ് താനെ പെന്തക്കോസ്ത് ഫെലോഷിപ്പ് ശുശ്രൂഷകന്മാരുടെ കൂട്ടായ്മയ്ക്കും സഭകളുടെ ഐക്യതയ്ക്കും ആത്മീയ ഉണർവിനും മറ്റ് ചാരിറ്റി പ്രവർത്തനങ്ങൾക്കും മുൻഗണന കൊടുത്തുവരുന്നു .പ്രെസിഡൻ്റ് പാസ്റ്റർ എം ജി ബിജു , വൈസ് പ്രെസിഡൻറ് പാസ്റ്റർ റ്റി കെ അലക്സാണ്ടർ, സെക്രട്ടറി പാസ്റ്റർ സിൻ്റോ വർഗീസ്, ജോയിൻ സെക്രട്ടറി ബ്രദർ എബ്രഹാം കാട്ടുമറ്റത്തിൽ, ട്രഷറർ ബ്രദർ കെ ജി തോമസ് ഇതിനോടൊപ്പം മറ്റ് 14 കൗൺസിൽ മെമ്പേഴ്സും പ്രവർത്തിച്ചുവരുന്നു .






- Advertisement -
Comments are closed, but trackbacks and pingbacks are open.