എക്സൽ ഭോപ്പാൽ ചാപ്റ്റർ ആരംഭിച്ചു.

ഭോപ്പാൽ : കുട്ടികളുടെയും യുവജനങ്ങളുടെയും ശുശ്രൂഷയിൽ പത്തൊൻപതാം വർഷത്തേക്ക് പ്രവേശിക്കുന്ന എക്സൽ മിനിസ്ട്രീസിന്റെ ഇന്ത്യയിലെ പത്താമത്തെ ചാപ്റ്റർ ഭോപ്പാലിൽ മെയ് മാസം മൂന്നാം തീയതി ഭോപ്പാലിൽ ലോഞ്ച് ചെയ്യപ്പെട്ടു. PUPF ഭോപ്പാൽ, ഐപിസി ഭോപ്പാൽ – മധ്യപ്രദേശ് , IFGM , ചർച്ച് ഓഫ് ഗോഡ് , Sharon ഫെലോഷിപ്പ് ചർച്ച് , സുസമാചാർ തിയോളജിക്കൽ കോളേജ് തുടങ്ങിയ നിരവധി സഭകളിലെയും സംഘടനകളിലെയും അഭിഷിക്ത ദൈവദാസന്മാർ , വേദ അധ്യാപകർ , ദൈവമക്കൾ , മാതാപിതാക്കൾ , വിബിഎസ് വിദ്യാർത്ഥികൾ അധ്യാപകർ തുടങ്ങി നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ വച്ച് ഭോപ്പാൽ പിയുപിഎഫ് പ്രസിഡണ്ടും ഐപിസി ചമ്പൽ റീജിയൻ സെൻറർ പാസ്റ്ററും ആയ റവ CP മാത്യു പ്രധാന സന്ദേശം നൽകുകയും പ്രാർത്ഥിച്ചു ചാപ്റ്റർ ദൈവകരങ്ങളിൽ സമർപ്പിച്ചു ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പാസ്റ്റർ ഷിബു കെ ജോൺ കല്ലട, Evg ജോഷി ബാബു എന്നിവർ എക്സൽ മിനിസ്ട്രീസിനെ പ്രതിനിധീകരിച്ച് ചാപ്റ്റർ രൂപീകരണത്തിൽ പ്രവർത്തിക്കുകയും ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.

എക്സൽ മിനിസ്ട്രീസ് ചെയർമാൻ റവ ഡോക്ടർ തമ്പി മാത്യു അറ്റ്ലാന്റ, എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ ബിനു ജോസഫ് വടശ്ശേരിക്കര , അനിൽ ഇലന്തൂർ എന്നിവർ ഓൺലൈനിൽ സന്ദേശങ്ങൾ നൽകി. നിരവധി ദൈവദാസന്മാരും ആത്മീയ നേതൃത്വം വഹിക്കുന്നവരും ആശംസകൾ അറിയിച്ചു . പാസ്റ്റർ ജോജി സി മാത്യു IFGM (പെട്രൻ) പാസ്റ്റർ ബേബി ജോൺ റെഹബോത്ത് ഹാർവെസ്റ്റ് മിഷൻ ചർച്ച് (പെട്രൻ),പാസ്റ്റർ ഗയോസ് റെജി (കോഡിനേറ്റർ), sr ജെമീമ ലിബു (കോഡിനേറ്റർ ), പാസ്റ്റർ ലിബു ബാബു (അഡ്മിൻ ), Evg ജസ്റ്റിൻ ഛത്തീസ്ഗഡ് (പ്രോഗ്രാം ), ക്രിസ്റ്റീന കെ ഫിലിപ്പ്( പ്രോഗ്രാം ),sr രാജി റെജി (പ്രയർ ) , sr അന്ന ബി ജോൺ (പ്രയർ), sr ബ്ലസി ഷിബു (പ്രയർ), Evg സോബിൻ കെ ജോയ് (ട്രഷറർ) തുടങ്ങിയവർ ചാപ്റ്ററിന് നേതൃത്വം നൽകുന്നു. ഭോപ്പാൽ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ആദ്യത്തെ വിഎസിലും ടീം ചലഞ്ചിലും 150 ഓളം കുഞ്ഞുങ്ങളും കൗമാരക്കാരും പങ്കെടുക്കുകയും കർത്താവിനായി ഹൃദയം സമർപ്പിക്കുകയും ചെയ്തു.

നിരവധി കുഞ്ഞുങ്ങൾ ദൈവവേലക്കായും തങ്ങളെ സമർപ്പിച്ചു. exel ഭോപ്പാൽ ചാപ്റ്ററിന്റെ നേതൃത്വത്തിൽ VBS, ടീച്ചേഴ്സ് ട്രെയിനിങ്, പേരന്റിങ് ക്ലാസുകൾ, യൂത്ത് ക്യാമ്പുകൾ തുടങ്ങിയവ നടത്തുവാൻ താത്പര്യപ്പെടുന്ന സഭകൾ 7561818967, 8800945659 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.