സാക്ഷി അപ്പോളജറ്റിക്സ് നെറ്റ്‌വർക്ക് നാഷണൽ കോൺഫറൻസ് ഹൈദരബാദിൽ നടന്നു
ഹൈദ്രബാദ് : ക്രൈസ്തവ ന്യായവാദ ശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവരുടെ ദേശീയ സമ്മേളനം ഹൈദരബാദിൽ നടന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രവർത്തകർ പങ്കെടുത്തു.
സാക്ഷി അപ്പോളജറ്റിക്സ് നെറ്റ് വർക്കിൻ്റെ പ്രവർത്തനവും പരിപാടികളും രാജ്യത്താകെ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി 100 അപ്പോളജെറ്റിക്സ് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ഇതിൻ്റെ തുടക്കമായി ജെറി തോമസ് എഴുതിയ പുസ്തകങ്ങളുടെ പ്രകാശനവും ചർച്ചയും നടന്നു.
ക്രൈസ്തവ സഭ ദാർശനികമായി ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന ഇന്ത്യൻ സാഹചര്യത്തിൽ കൂടുതൽ സെമിനാറുകളും സംവാദങ്ങളും കോൺഫറൻസുകളും സംഘടിപ്പിക്കാൻ തീരുമാനിച്ചു.
വിവിധ വിഷയങ്ങളെ അധികരിച്ച് ലഘുലേഖകളും പുസ്തകങ്ങളും വീഡിയോകളും പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.
കോൺഫറൻസിൽ ജെറി തോമസ്, അനിൽ കുമാർ അയ്യപ്പൻ, ജെയിംസ് വർഗീസ് ഐഎഎസ്(Rtd), ഡോ. ബാബു. കെ. വർഗീസ് (മുംബൈ), പ്രഫ.ഡോ.റോയ് പോൾ, ജെയ്സ് പാണ്ടനാട്, അജീഷ് ജോസഫ്, ഫിന്നിവർഗീസ്,ഷിജു തങ്കപ്പൻ, ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് പ്രവീൺ കുമാർ പഗഡാലിയ അനുസ്മരണവും നടന്നു. അനുസ്മരണ സമ്മേളനത്തിൽ സഹധർമ്മിണി ജസീക്ക പഗഡാലയും കുടുംബാംഗങ്ങളും പങ്കെടുത്തു.






- Advertisement -
Comments are closed, but trackbacks and pingbacks are open.