ഡൽഹിയിലെ രോഹിണി ഐ.പി.സി ചർച്ച് :ഈസ്റ്റർ കൺവൻഷന് അനുഗ്രഹീത സമാപ്തി.
ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയൺ, രോഹിണി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ നടന്ന ത്രിദിന കൺവൻഷനും സംയുക്ത ആരാധനയ്ക്കും അനുഗ്രഹീത സമാപ്തി. ഏപ്രിൽ 18 വെള്ളിയാഴ്ച മുതൽ 20 ഞായറാഴ്ച വരെ, നോർത്ത് വെസ്റ്റ് ഡൽഹിയിലെ മധുബൻ ചൗക്കിന് സമീപം, രോഹിണി സെക്ടർ – 8 ലുള്ള സഭാ ഹാളിൽ വെച്ചാണ് കൺവൻഷൻ നടന്നത്. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 1 മണി വരേയും ഉച്ചയ്ക്ക് ശേഷം 2:30 മുതൽ 4 മണി വരേയും ബൈബിൾ ക്ലാസും, വൈകുന്നേരം 6 മണി മുതൽ 9 മണി വരെ പൊതുയോഗവും നടന്നു.
പ്രശസ്ത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ രാജേന്ദർ ഡേവിഡ്, (രാജസ്ഥാൻ), ഈ യോഗത്തിൽ മുഖ്യാതിഥി ആയിരുന്നു. യേശുവിന്റെ ക്രൂശിലെ തിരുമൊഴികളെ ആധാരമാക്കിയുള്ള തൻ്റെ ഈടുറ്റ സന്ദേശങ്ങൾ ഹൃദയസ്പർശകമായിരുന്നു. “ക്രൂശിലെ തൻ്റെ പ്രാണവേദനയിലും യേശു മറ്റുള്ളവരോട് ക്ഷമിച്ചതുപോലെ, നാമും അന്യോന്യം ക്ഷമിക്കുന്നവരാകണം” എന്ന് അദ്ദേഹം തന്റെ സന്ദേശത്തിലൂടെ അറിയിച്ചു. അനുഗ്രഹീത ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോണിന്റെ നേതൃത്വത്തിലുള്ള ബെഥേൽ ചർച്ച് ക്വയറിൻ്റെ ഗാന ശുശ്രൂഷകൾ ജനഹൃദയങ്ങളിൽ ആത്മീക ആനന്ദം ഉളവാക്കുന്നതായിരുന്നു.
ഞായറാഴ്ച രാവിലെ 9 മുതൽ 12:30 വരെ നടന്ന സംയുക്ത ആരാധനയിൽ സമീപ പ്രദേശങ്ങളിലെ ഐ.പി.സി.എൻ.ആർ സഭകളും സംബന്ധിച്ചു. ഈ ആരാധനയിൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ സാജു ഏലിയാസ് അദ്ധ്യക്ഷത വഹിക്കുകയും, പാസ്റ്റർ രാജേന്ദർ ഡേവിഡ്, പാസ്റ്റർ തോമസ് ശാമുവേൽ തുടങ്ങിയവർ പ്രസംഗിക്കുകയും ചെയ്തു. സോണൽ പ്രസിഡന്റ് പാസ്റ്റർ. മത്തായി. കെ. ജി യുടെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ ഈ ത്രിദിന കൺവൻഷന് സമാപനമായി.




- Advertisement -
Comments are closed, but trackbacks and pingbacks are open.