എക്സൽ വിബിസ്- 2025 ഐ. പി. സി. ഹെബ്രോൺ ചർച്ച്, നോർത്ത് ഡബ്ലിനിൽ അനുഗ്രഹസമാപ്തി.
ഡബ്ലിനില്‍: ഐ പി സി ഹെബ്രോൺ ചർച്ച്, നോർത്ത് ഡബ്ലിനില്‍ നടന്ന എക്സൽ വിബിസ്- 2025 ഏപ്രിൽ 18, 19 തീയതികളിൽ വിജയകരമായി നടത്തപ്പെട്ടു. “വൺ പ്ലസ്” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ഈ രണ്ടുദിവസത്തെ വിബിഎസ്, കുട്ടികൾക്ക് ആത്മീയവിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം ആനന്ദവും ഉല്ലാസവുമൊരുക്കുന്ന അനുഭവമായി. എക്സൽ വിസ്ബിഎസ് ഡയറക്ടറായ സ്നേഹ തോമസിന്റെ നേതൃത്വത്തിലും, അസോസിയേറ്റ് ഡയറക്ടർമാരായ ഗ്രേസ് ജോഷ് മാത്യൂ, ദിരീന ബിജു എന്നിവരുടെ സഹകരണത്തിലും, ചർച്ച് കൺവീനർ ബിനു വർഗീസിന്റെയും നേതൃത്വ സംഘത്തിലുളള രോണി വർഗീസ്, രാജീഷ് കെ എന്നിവരുടെയും പ്രവർത്തനസജ്ജതയിലുമാണ് ഈ വിബിഎസ് ശ്രദ്ധേയമായി നടത്തപ്പെടുന്നത്.
ഉദ്ഘാടനം സന്ദേശവും സമാപന സന്ദേശവും പാസ്റ്റർ ജോബി സാമുവൽ നേതൃത്വം നൽകി. വിവിധ ആക്‌ടിവിറ്റികൾ, ഗാനങ്ങൾ, ബൈബിൾ പഠനം, കളികൾ, ഗ്രൂപ്പ് ചർച്ചകൾ തുടങ്ങിയവയ്ക്കും കുട്ടികളുടെ വലിയ പങ്കാളിത്തം ലഭിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങൾപ്രകാരം ഈ വർഷത്തെ വിബിഎസ് അവിസ്മരണീയമായി മാറിയതായി സംഘാടകർ അറിയിച്ചു. ആരാധനയും, ആശംസകളോടെയും ഒപ്പം ആത്മീയാഭിവൃദ്ധിയുടെയും പുതുവിസ്മയങ്ങളുടെയും സാക്ഷ്യമായി എക്സൽ വിബിസ് സമാപിച്ചു.




- Advertisement -
Comments are closed, but trackbacks and pingbacks are open.