മതപരിവർത്തനം ആരോപിച്ച് അക്രമം ഗുജറാത്തിൽ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തി ബജ്റംഗ്ദൾ.

അഹമ്മദാബാദിൽ ബജ്റംഗ് ദൾ ഈസ്റ്റർ പ്രാർത്ഥന തടസപ്പെടുത്തിയെന്ന് പരാതി. പ്രൊട്ടസ്റ്റൻറ് വിഭാഗം നടത്തിയ പ്രാർത്ഥന യോഗത്തിനിടെയാണ് ബജ്റംഗ്ദൾ പ്രവർത്തകർ എത്തിയത്. മതപരിവർത്തനം ആരോപിച്ചാണ് അക്രമം. വടിയുമായി എത്തിയ സംഘം പ്രാർത്ഥന തടസപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ നൂറോളം ക്രിസ്ത്യാനികൾ ഹാളിനുള്ളിൽ ഈസ്റ്റർ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം നടന്നത്.

മതപരിവര്‍ത്തനമാണ് എന്ന് സംശയിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രാര്‍ഥന പൂര്‍ണമായി തടസപ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ ഇവിടെ നിന്ന് നീക്കിയത്. ഇരു വിഭാഗത്തില്‍ നിന്നും പരാതി ലഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തെിൽ 10 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അഹമ്മദാബാദ് പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി. ഹാളിനുള്ളിൽ “ജയ് ശ്രീറാം”, “ഹർ ഹർ മഹാദേവ്” എന്ന് വിളിച്ചുപറയുന്നത് അതിൽ ദൃശ്യങ്ങളിൽ കാണാം. അക്രമത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.