കർണ്ണാടകത്തിൽ സഭാശുശ്രൂഷകനെതിരെ ക്രൂരമായ ആക്രമണം

മൈസൂർ: മൈസൂർ ജില്ലയിലെ പിരിയാപ്പട്ടണ താലൂക്കിലെ മരടിയൂർ ഗ്രാമത്തിൽ ശുശ്രൂഷിക്കുന്ന ഏ ജി യിലെ പാസ്റ്റർ സ്റ്റെൻസനെയും ഭാര്യയെയും ഒരു കൂട്ടം ആളുകൾ ക്രൂരമായി മർദ്ദിച്ചു. സഭയിലെ പിരിയപട്ടണ താലൂക്കിലെ മരടിയൂർ വില്ലേജിൽ സഭാ ഹാൾ പണിയുന്ന സംഭവത്തിൽ ഹൈന്ദവ അനുകൂല സംഘടനകളുടെ ശക്തമായ എതിർപ്പുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിരുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാരും ഹിന്ദു അനുകൂല സംഘടനകളും ആലയത്തിന്റെ നിർമാണം തടഞ്ഞു. ഈ വിഷയത്തിൽ പാസ്റ്റർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മതപരമായ ആചാരങ്ങളിൽ ആരും ഇടപെടരുതെന്നും ആലയം നിർമ്മിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ച് നിയമപരമായി പള്ളി നിർമ്മിക്കാമെന്നും കോടതി വിധിച്ചു. കോടതിവിധിപ്രകാരം പണിതുടങ്ങി. എന്നാൽ വിണ്ടും ചില അനുകൂല സംഘാടനകൾ പള്ളി പണിയുവാൻ അനുവദിക്കരുത് എന്ന് ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടിവ് ഡയറക്‌ടറിനും ഡിവൈഎസ്‌പി ക്കും നിവേദനം നൽകിയിരുന്നു. തുടർന്ന് മരടിയൂർ ഗ്രാമത്തിൽ സഭാഹോൾ പണിയുവാൻ അനുവദിക്കരുത് എന്നും പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുകയും ആഹ്വാനത്തെ തുടർന്ന് ഒരുകുട്ടംആളുകൾ പഞ്ചായത്തിന് മുമ്പിൽ മാർച്ച് നടത്തി. വൈകുന്നേരം സഭാ ഹോൾ പണിയുന്ന സ്ഥലത്ത് വന്നു വിശ്വാസികളെയും പാസ്റ്റർനേയും ഭാര്യയെയും മർദ്ദിക്കുകയായിരുന്നു. പാസ്റ്റർക്ക് തലയ്ക്ക് മാരകമായ മുറിവ് സംഭവിച്ച് കുശാൽ നഗർ ഗവൺമെന്റ് ആശുപത്രിയിലും കൂടുതൽ ചികിത്സക്കായി മടിക്കേരി ഡിസ്ട്രിക്ട് ഹോസ്‌പിറ്റലിൽ അഡ്‌മിറ്റ് ചെയ്തു. സംഭവത്തിൽ കുശാൽ നഗർ പോലീസ് കേസെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.