ഐ.പി.സി ഭൂട്ടാൻ റീജിയൻ പാസ്റ്റേഴ്സ് കോൺഫെറൻസ്

ജയ്‌ഗോൺ: ഐ.പി.സി ഭൂട്ടാൻ റീജിയൻ 2025ലെ പാസ്റ്റേഴ്സ് കോൺഫെറൻസ് ഈ വർഷം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ബംഗാളിന്റെ തെക്കൻ ജില്ലകളിൽ ഉള്ള സഭാശുശ്രൂകന്മാരെയും ഭാര്യമാരെയും ഉൾപ്പെടുത്തിക്കൊണ്ട് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ഏപ്രിൽ 3, 4 തീയതികളിൽ തക്കൂർപൂർ എന്ന സ്ഥലത്തുള്ള ഐ.പി.സി ശാലേം ഗ്ലോബൽ സെന്ററിൽ വച്ച് നടത്തപ്പെട്ടു.

ഡോ: ബിനു ദേവസ്സ്യയുടെ നേതൃത്വത്തിൽ നടന്ന പ്രസ്തുത സെമിനാറിൽ പാസ്റ്റർമാരായ അലക്സ് വെട്ടിക്കൽ (റീജിയൻ പ്രസിഡന്റ്), ബോബി മാത്യൂസ് (റീജിയൻ സെക്രട്ടറി) എന്നിവർ ക്ളാസുകൾ എടുത്തു.ബംഗാളിന്റെ വടക്കൻ ജില്ലകളിലെയും ഭൂട്ടാനിലെയും ശുശ്രൂകന്മാരെയും അവരുടെ കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ത്രിദിനസമ്മേളനം ഏപ്രിൽ 7 മുതൽ 9 വരെ ഭൂട്ടാൻ അതിർത്തിയിലുള്ള ജയ്‌ഗോൺ ഐ.പി.സി സഭാഹാളിൽ വച്ച് നടക്കും.

പ്രസ്തുതസമ്മേളനത്തിൽ പാസ്റ്റർമാരായ ജെയിംസ് ജോർജ്ജ് (ഡാളസ്), അലക്സ് വെട്ടിക്കൽ (റീജിയൻ പ്രസിഡന്റ്), ബോബി മാത്യൂസ് (റീജിയൻ സെക്രട്ടറി) എന്നിവർ ക്ലാസുകൾ നയിക്കും. ഡോ: പി.എം. മാത്യൂസ് സമ്മേളനം ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബിന്നി മാത്യൂസ്, സന്തോഷ് ലോഹാർ എന്നിവർ നേതൃത്വം നൽകും. ഈ മേഖലയിലുള്ള ഏകദേശം നൂറിൽ അധികം ശുശ്രൂഷകന്മാർ ഈ സമ്മേളനത്തിൽ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.