ഹെബ്രോൺ ഗോസ്പൽ തിയോളജിക്കൽ കോളേജ് & സെമിനാരിയുടെ മിഡിൽ ഈസ്റ്റ് എക്സ്റ്റൻഷൻ പ്രോഗ്രാം ആരംഭിക്കുന്നു.

ദുബായ് : പതിറ്റാണ്ടുകളായി കർത്താവിന്റെ വയൽ പ്രദേശത്തേക്ക് അനേകരെ ഒരുക്കിയെടുക്കുന്ന ഹെബ്രോൺ ഗോസ്പൽ തിയോളജിക്കൽ കോളേജ് & സെമിനാരി കടപ്രയുടെ(HGTC) മിഡിൽ ഈസ്റ്റ് എക്സ്റ്റൻഷൻ പ്രോഗ്രാം ആരംഭിക്കുന്നു. യുഎഇ, ബഹറിൻ, ഒമാൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ എക്സ്റ്റൻഷൻ സെന്ററുകൾ പ്രവർത്തിക്കും.

25ലധികം വർഷത്തെ പ്രവർത്തന പരിചയമുള്ള സെമിനാരി ATA കാൻഡിഡേറ്റ് മെമ്പറും, IATA & ഐപിസി അഫിലിയേറ്റഡും ആണ്. ഡോക്ടർ ജോൺ തോമസ് ഡയറക്ടർ, ഡോക്ടർ അലക്സ് ജോൺ പ്രിൻസിപ്പാൾ, ഡോക്ടർ റെജി കടുകോയിക്കൽ ( റിട്ടയേർഡ് വിംഗ് കമാൻഡർ ) വൈസ് പ്രിൻസിപ്പാൾ എന്നിവർ ബൈബിൾ കോളജിന് നേതൃത്വം നൽകുന്നു. ദൈവവചനം പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് BTh, MDiv ( മലയാളം, ഇംഗ്ലീഷ്) കോഴ്സുകൾ ഓൺലൈനിലൂടെ പഠിക്കുവാൻ മിഡിൽ ഈസ്റ്റ്‌ എക്സ്റ്റൻഷൻ പ്രോഗ്രാമിലൂടെ സാധിക്കും.

പാസ്റ്റർ. ജോൺസി തോമസ് കടമ്മനിട്ട മിഡിൽ ഈസ്റ്റ്‌ എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ജനറൽ കോഡിനേറ്ററായും, ഡോക്ടർ സണ്ണി ചെറിയാൻ ബഹറിൻ, ബ്രദർ എഡിസൺ ബി എടക്കാട് ഒമാൻ, സിസ്റ്റർ ഷെറിൻ സുനിൽ ഖത്തർ, പാസ്റ്റർ സാം ഡാനിയേൽ സൗദി, ബ്രദർ ചാക്കോ പണിക്കർ കുവൈറ്റ് തുടങ്ങിയവർ വിവിധ രാജ്യങ്ങളിലെ കോർഡിനേറ്റേഴ്സായും പ്രവർത്തിക്കും.
രജിസ്റ്റർ ചെയ്യാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://forms.gle/DSu1fJ3ESnAdFbYJ7

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.