ഐ.പി.സി.എൻ.ആർ രോഹിണി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റർ കൺവെൻഷൻ ഇന്ന് മുതൽ

ന്യൂഡൽഹി : ഐപിസി എൻ.ആർ രോഹിണി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഈസ്റ്റർ കൺവെൻഷൻ ഇന്ന് മുതൽ. ഐ.പി.സി. നോർത്തേൺ റീജിയൺ, രോഹിണി ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ ത്രിദിന കൺവൻഷനും സംയുക്ത ആരാധനയും നടക്കുന്നതായിരിക്കും. 2025 ഏപ്രിൽ 18 വെള്ളിയാഴ്ച മുതൽ 20 ഞായറാഴ്ച വരെ, നോർത്ത് വെസ്റ്റ് ഡൽഹിയിലെ പ്രധാന സ്ഥലമായ മധുബൻ ചൗക്കിന് സമീപം, രോഹിണി സെക്ടർ – 8 ലുള്ള സഭാ ഹാളിൽ വെച്ചാണ് കൺവൻഷൻ നടത്തപ്പെടുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 1 മണി വരേയും ഉച്ചയ്ക്ക് ശേഷം 2:30 മുതൽ 4 മണി വരേയും ബൈബിൾ ക്ലാസും, വൈകുന്നേരം 6 മണി മുതൽ 9 മണി വരെ പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്. ഈ കാലഘട്ടത്തിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന അനുഗ്രഹീത സുവിശേഷ പ്രഭാഷകൻ പാസ്റ്റർ രാജേന്ദർ ഡേവിഡ്, (രാജസ്ഥാൻ), ഈ യോഗങ്ങളിൽ ദൈവവചനം പ്രഘോഷിക്കുന്നതാണ്. അനുഗ്രഹീത ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോണിന്റെ നേതൃത്വത്തിൽ ബെഥേൽ ചർച്ച് ക്വയർ ഗാന ശുശ്രൂഷകൾ നിർവ്വഹിക്കും. ഞായറാഴ്ച രാവിലെ 9 മുതൽ 12:30 വരെ നടക്കുന്ന സംയുക്ത ആരാധനയോടെ ഈ യോഗങ്ങൾക്ക് സമാപനമാകും.
ഐ.പി.സി.എൻ.ആർ രോഹിണി സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ സാജു ഏലിയാസിന്റെ  നേതൃത്വത്തിലുള്ള കമ്മിറ്റി കൺവെൻഷന്റെ വിജയകരമായ  നടത്തിപ്പിനായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.