ക്രൈസ്തവ എഴുത്തുപുര ബ്ലസ്സ് മൈസൂറു 2025 ഇന്നും നാളെയും.

വാര്‍ത്ത: ജോസ് വലിയകാലായിൽ

 

മൈസൂർ: ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്ററും മൈസൂർ യൂണിറ്റും ചേർന്നൊരുക്കുന്ന ദ്വിദിന കൺവൻഷൻ ബ്ലസ് മൈസൂറു 2025 ഇന്നും നാളെയും മൈസൂർ വെസ്ലി ​ഗ്വിൽഡ് ഹാളിൽ നടക്കും. ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ജെയ്മോൻ കെ. ബാബു ഉദ്ഘാടനം ചെയ്യും. ഇവാ. ദാനിയേൽ ഡേവിഡ് (ബാം​ഗ്ലൂർ) മുഖ്യാതിഥിയായിരിക്കും. പാസ്റ്റർമാരായ ടോബി സി. തോമസ് (ബാം​ഗ്ലൂർ), സജി നിലമ്പൂർ (ബാം​ഗ്ലൂർ), സി.റ്റി. ജോസഫ് (മൈസൂർ) എന്നിവർ പ്രസം​ഗിക്കും.

പാസ്റ്റർ പ്രകാശ് ഹൽമാഡി, പാസ്റ്റർ ദാനിയേൽ നീല​ഗിരി എന്നിവർ ​ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്ററിനോടൊപ്പം മൈസൂർ യൂണിറ്റും കൺവൻഷന് നേതൃത്വം നൽകുന്നു. മൈസൂർ സിറ്റിയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി അനേകരെ ഈ യോ​ഗങ്ങളിലേക്ക് പ്രതീക്ഷിക്കുന്നതായി മൈസൂർ യൂണിറ്റിന്റെ ഭാരവാഹികളായ പാസ്റ്റർ സി.റ്റി. ജോസഫ്, പാസ്റ്റർ ബാബു ​ഗീവർ​ഗ്​ഗീസ്, പാസ്റ്റർ സോളമൻ ജോൺ എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.