ചർച്ച് ഓഫ് ഗോഡ് നോർത്ത് കർണ്ണാടക മിഷ്യൻസ് കൺവൻഷൻ സമാപിച്ചു

ധാർവാഡ്: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് നോർത്ത് കർണ്ണാടക മിഷ്യൻസിന്റെ 7-മത് വാർഷിക വർക്കേർസ് ഫാമിലി കോൺഫ്രൻസും കൺവൻഷനും ഏറ്റവും അനുഗ്രഹകരമായി ധാർവാഡിലെ സേവാലയയിൽ വെച്ചു നടന്നു. 11 ചൊവ്വാഴ്ച്ച രാത്രി സ്റ്റേറ്റ് ഓവർസിയർ റവ. ഇ.ജെ. ജോൺസൻ പ്രാർത്ഥിച്ച് ആരംഭിച്ച കൺവൻഷനിൽ, ചർച്ച് ഓഫ് ഗോഡിന്റെ സൗത്ത് ഏഷ്യ സൂപ്രണ്ട് റവ. സി.സി. തോമസ്, ഡി.എം.യു വെല്ലൂർ സ്ഥാപക പ്രസിഡന്റായ റവ. ജേക്കബ്ബ് പി. ഏബ്രഹാം, ദൈവസഭയുടെ ക്രോസ് കൾച്ചറൽ മിനിസ്ട്രി (യു.കെ.സി.സി.എം) ഡയറക്ടറായ ഡോ. ജോ കുര്യൻ, കർണ്ണാടക സ്റ്റേറ്റ് ഓവർസിയർ റവ. ഇ.ജെ. ജോൺസൻ, ബ്രദർ മാമൻ ജോർജ്ജ്, ദൈവസഭാ കർണ്ണാടക സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ എന്നിവർ പ്രസംഗിച്ചു.

“നാം എഴുന്നേറ്റ് പണിയുക” (നെഹമ്യാവ്. 2:18) ആയിരുന്നു ചിന്താ വിഷയം. പകൽ 8 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള ഫാമിലി കോൺഫ്രൻസിൽ ഈ അനുഗ്രഹീതരായ ദൈവദാസന്മാരോടൊപ്പം റവ. ബാബു വർഗ്ഗീസ് (ബെഥേൽ ന്യൂ ലൈഫ് ചർച്ച്, ഗോഖാഖ്), സിസ്റ്റർ. സിമോണി കുര്യൻ എന്നിവരും വചന ശുശ്രൂഷ നടത്തി. നോർത്ത് കർണ്ണാടക മിഷ്യൻസിനു കീഴിൽ ഉള്ള 6 ജില്ലകളിൽ നിന്നും ശുശ്രൂഷകന്മാരും, അവരുടെ കുടുംബങ്ങളും, സഭകളിൽ നിന്നും തിരഞ്ഞെടുത്ത ലേ-ലീഡേഴ്സും ഈ നാലു ദിവസങ്ങളിലെ കോൺഫ്രൻസിൽ പങ്കെടുക്കുകയുണ്ടായി. പകലും രാത്രിയിലുമായി നടന്ന മീറ്റിംഗുകളിൽ പരിശുദ്ധാത്മാവിന്റെ വലിയ ആത്മ പകർച്ചയുടെ അനുഭവങ്ങൾ ഉണ്ടാകുവാനിടയായി.

പാസ്റ്റർ. സെൽവൻ പോൾ, പാസ്റ്റർ. ശേഖർ മാങ്ങ്, സിസ്റ്റർ. ദയന പോൾ എന്നിവർ അനുഗ്രഹീതമായ ഗാനങ്ങൾ ആലപിച്ചു. ബ്രദർ. സംസൺ ചെങ്ങന്നൂർ അതിഥിയായി പങ്കെടുക്കുകയും ഗാന ശുശ്രൂഷ നടത്തുകയുമുണ്ടായി. പാസ്റ്റർ. ടൈറ്റസ് ചാക്കോ വർഗീസ്, പാസ്റ്റർ. ബേബൻ ടി. ജോസഫ്, പാസ്റ്റർ. ജീവൻ മാത്യൂസ് എന്നിവർ കൺ വീനർമാരായി പ്രവർത്തിച്ചു. 14 ന് ഉച്ചയ്ക്ക് സ്റ്റേറ്റ് ഓവർസിയർ നേതൃത്വം നൽകിയ തിരുവത്താഴ ശുശ്രൂഷയോടു കൂടെ ഈ വർഷത്തെ കൺവൻഷനും ഫാമിലി കോൺഫ്രൻസും സമാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.