മതപരിവർത്തന കേസ്: ഷീജാ പാപ്പച്ചന് ജാമ്യം

ഉത്തർപ്രദേശ്: മതപരിവർത്തനം ആരോപിച്ച് ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ഷീജാ പാപ്പച്ചന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജോസ് പാപ്പച്ചന്റെയും ഭാര്യ ഷീജാ പാപ്പച്ചന്റെയും കേസുകൾ രണ്ടായിട്ടാണ് കോടതി വാദം കേൾക്കുന്നത്. ഡിവിഷൻ ബഞ്ചിന്റെ വിധിക്കെതിരെ പേർസിക്യൂഷൻ റിലീഫാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. 2023 ജനുവരി 23 നാണ് പാസ്റ്റർ പാപ്പച്ചനും കുടുംബവും അറസ്റ്റിലാകുന്നത്. എട്ടുമാസം ജയിലിൽ കിടന്ന ഈ കുടുംബത്തിന് നിരവധി നിയമ പോരാട്ടത്തിനൊടുവിലാണ് ജാമ്യം ലഭിച്ചത്. കേസ് നിലനിൽക്കുന്നത് കൊണ്ട് സംസ്ഥാനം വിട്ട് നാട്ടിലെത്താൻ കഴിയുമായിരുന്നില്ല.

ബൈബിൾ വിതരണം ചെയ്യുന്നതോ മദ്യപിക്കരുതെന്ന് പറയുന്നതോ ജനങ്ങളെ ഉപദേശിക്കുന്നതോ നിയമപ്രകാരം കുറ്റകരമല്ലെന്നു നിരീക്ഷിച്ചാണ് കോടതി ഈ മിഷനറി കുടുംബത്തിന് നേരത്തെ ജാമ്യം അനുവദിച്ചത്. അതിനു ശേഷം സെഷൻസ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി അഞ്ചു വർഷം തടവ് വിധിക്കുകയായിരുന്നു. നിരവധിതവണ വാദം കേട്ട കോടതി 2025 ജനുവരി 22ന് അന്തിമ വിധി പ്രഖ്യാപിക്കുകയായിരുന്നു.

2022 ഒക്ടോബറിൽ ഉത്തർപ്രദേശിൽ ആരംഭിച്ച  പ്രവർത്തനം നാടോടികളുടെ ദുഷ്‌പരിചയങ്ങളിൽ നിന്നും മോചനം നേടുന്നതിനുള്ള പ്രബോധനങ്ങൾ ആയിരുന്നു. 2023 ജനുവരി 23ന് അപ്രതീക്ഷിതമായി പോലീസ് വന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.  മതപരിവർത്തന ആരോപണവും ആരോപിച്ചു  ഒരു രാഷട്രീയ നേതാവാണ് പരാതി കൊടുത്തത് എന്നാണ് പോലീസ് പറയുന്നത്. എട്ടുമാസം ജയിലിൽ കിടന്ന സമയം രണ്ടുപേർക്കും വലിയ മാനസിക ക്ലേശങ്ങൾ അനുഭവിക്കേണ്ടിവന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.