ചർച്ച് ഓഫ് ​ഗോഡ് കർണ്ണാടക സ്റ്റേറ്റ് ജനറൽ കൺവൻഷന് അനു​ഗ്രഹീത സമാപനം

ജോസ് വലിയകാലായിൽ

ബാം​ഗ്ലൂർ: ദൈവസഭാ കർണ്ണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ ഇന്ന് സംയുക്ത ആരാധനയോടും തിരുവത്താ‌ഴ ശുശ്രൂഷയോടും സമാപിച്ചു.ദൈവസഭാ കർണ്ണാടക സ്റ്റേറ്റ് അഡ്മിനിസ്ട്രറ്റീവ് അസ്സിസ്റ്റന്റ് പാസ്റ്റർ റോജി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. തിരുവത്താഴ ശുശ്രൂഷയ്ക്ക് ദൈവസഭാ കർണ്ണാടക സ്റ്റേറ്റ് ഓവർസീയർ റവ. ഇ.ജെ. ജോൺസൺ നേതൃത്വം വഹിച്ചു.


പാസ്റ്റർ സ്റ്റീഫൻ ബെഞ്ചമിൻ (ന്യൂയൊർക്ക്), പാസ്റ്റർ സണ്ണി താഴാംപള്ളം, സൗത്ത് ഏഷ്യൻ സൂപ്രണ്ട് പാസ്റ്റർ സി.സി തോമസ് എന്നിവർ പ്രസം​ഗിച്ചു.
16-ന് ആരംഭിച്ച കൺവൻഷനിൽ വിവിധ സെക്ഷനുകളിലായി പാസ്റ്റർമാരായ ഷിബു തോമസ് ഒക്ലഹോമ, ബെനിസൺ മത്തായി (നോർത്ത് റീജിയൺ ഓവർസിയർ), ഷിബു തോമസ് (ഒക്കലഹോമ), അനീഷ് ഏലപ്പാറ, എബ്രഹാം തോമസ് (ഓസ്റ്റിൻ) എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ശുശ്രൂഷക സമ്മേളനം, സൺഡേ സ്കൂൾ, വൈ.പി.ഇ, ലേഡീസ് മിനിസ്ട്രീസ് തുടങ്ങി എല്ലാ ഡിപ്പാർട്ട്മെൻ്റുകളുടെയും സംയുക്ത സമ്മേളനം നടന്നു.
ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയറിനോടൊപ്പം ബ്രദർ സാംസൺ ചെങ്ങന്നൂർ, പാസ്റ്റർ ഫ്രാൻസി ജോൺ, പാസ്റ്റർ വിജീഷ് കുമാർ എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചു.
ജനറൽ കൺവീനർ പാസ്റ്റർ ഇ.ജെ.ജോൺസൺ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജെയ്മോൻ കെ.ബാബു, ബ്രദർ ബെൻസൺ ചാക്കോ എന്നിവരോടൊപ്പം കൺവൻഷന്റെ വിപുലമായ നടത്തിപ്പിനായി സ്റ്റേറ്റ് എക്സിക്യൂട്ടീവ്മാരായ പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ റോജി സാമുവേൽ, പാസ്റ്റർ കുര്യാക്കോസ് പി.വി., പാസ്റ്റർ ബ്ലസ്സൻ ജോൺ, പാസ്റ്റർ ബെന്നി റ്റി.പി., പാസ്റ്റർ ബിനു ചെറിയാൻ മറ്റു പാസ്റ്റർമാരും വിശ്വാസികളും വിവിധ സെക്ഷൻ്റെ കൺവീനർമാരായി പ്രവർത്തിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.