ലൈറ്റ് ദ വേൾഡ് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ രാജസ്ഥാനിലേക്ക് മിഷൻ ട്രിപ്പ്

തിരുവനന്തപുരം: ലൈറ്റ് ദ വേൾഡ് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ജനുവരി 20 മുതൽ ഫെബ്രുവരി 1 വരെ നാഷണൽ പ്രയർ മീറ്റിനായി രാജസ്ഥാനിലേക്ക്‌ മിഷൻ ട്രിപ്പു നടക്കും. രാജസ്ഥാനിൽ നിലവിൽ സഭകൾക്കും പ്രാർത്ഥനകൾക്കും എതിരായി പല വിധത്തിലുള്ള പ്രശ്നങ്ങൾ നടന്നു വരുന്നു. സ്ത്രീകൾ ഉൾപ്പെടുന്ന 12-ഓളം വരുന്ന ടീം അംഗങ്ങളാണ് കടന്നു പോകുന്നത്.

25-ാം തീയതി മിഷൻ സെമിനാറും 26-ാം തീയതി ഭാരതത്തിനു വേണ്ടിയുള്ള പ്രാർത്ഥനയും നടക്കുന്നു. അതോടൊപ്പം വിവിധ വില്ലേജുകളും മിഷൻ സ്റ്റേഷനുകളും സന്ദർശിച്ച് പ്രാർത്ഥനകളും യോഗങ്ങളും നടക്കും.

ഇന്ത്യയിലും ആഫ്രിക്കയിലും മിഷൻ പ്രവർത്തനം നടത്തുന്ന ലൈറ്റ് ദ് വേൾഡ് മിനിസ്ട്രീസ് (LTWM) ദേശീയ ദിനങ്ങളായ ജനുവരി 26, ആഗസ്റ്റ് 15 കേന്ദ്രീകരിച്ച് വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് നാഷണൽ പ്രയർ മീറ്റും മിഷൻ സെമിനാറും ഉണർവ്വ് യോഗങ്ങളും നടത്തി വരുന്നു. നിലവിൽ 11 സംസ്ഥാനങ്ങളിലായി 30-ാളം വരുന്ന മിഷണറിമാർ LTWM-ന് ഉണ്ട്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.