ഒരുക്കങ്ങൾ പൂർത്തിയായി; ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഇന്നു മുതൽ

ജോസ് വലിയകാലായിൽ

ബാംഗ്ലൂർ : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഇന്നു മുതൽ 19 ഞായർ വരെ കൊത്തന്നൂർ ഏബനേസർ ക്യാംപസിൽ നടക്കും. ഇന്നു വൈകിട്ട് സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺ പ്രാർത്ഥിച്ചു കൺവൻഷൻ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ സി സി തോമസ് (സൗത്ത് ഏഷ്യൻ സൂപ്രണ്ട് ), ബെനിസൺ മത്തായി (നോർത്ത് റീജിയൺ ഓവർസിയർ) ഷിബു തോമസ് (ഒക്കലഹോമ) ,അനീഷ് ഏലപ്പാറ , സണ്ണി താഴാംപള്ളം, സ്റ്റീഫൻ ബെഞ്ചമിൻ (ന്യൂയൊർക്ക്), എബ്രഹാം തോമസ് (ഓസ്റ്റിൻ) എന്നിവർ പ്രസംഗിക്കും.
ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയറിനോടൊപ്പം ബ്രദർ സാംസൺ ചെങ്ങന്നൂർ ഗാനശ്രുശ്രുഷ നിർവഹിക്കും.
ദിവസവും വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ ഉണ്ടായിരിക്കും. വെള്ളി രാവിലെ 9 ന് ശുശ്രൂഷക സമ്മേളനം, ശനി രാവിലെ 9 ന് സൺഡേ സ്കൂൾ, വൈ.പി.ഇ, ലേഡീസ് മിനിസ്ട്രീസ് തുടങ്ങി എല്ലാ ഡിപ്പാർട്ട്മെൻ്റുകളുടെയും സംയുക്ത സമ്മേളനം,
ഞായർ രാവിലെ 8.30 ന് സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രുഷയോടും കൂടെ കൺവെൻഷൻ സമാപിക്കും.
ജനറൽ കൺവീനർ പാസ്റ്റർ ഇ.ജെ.ജോൺസൺ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജെയ്മോൻ കെ.ബാബു, ബ്രദർ ബെൻസൺ ചാക്കോ എന്നിവരോടൊപ്പം കൺവൻഷന്റെ വിപുലമായ നടത്തിപ്പിനായി പാസ്റ്റർമാരും വിശ്വാസികളും വിവിധ സെക്ഷൻ്റെ കൺവീനർമാരായി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.