ഐമി വർഗീസിന് ഡെയ്സി അവാർഡ് ലഭിച്ചു

എറണാകുളം: ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എറണാകുളം തിരുവാണിയൂർ സ്വദേശി ഐമി വർഗീസിന് ഡെയ്സി അവാർഡ്. എലിവേറ്ററിൽ കുടുങ്ങിപ്പോയ വെന്റിലേറ്റർ പേഷ്യന്റിനെ സഹായിച്ചതിനാണ് ഐമിയ്ക്കു ഡെയ്സി അവാർഡ് ലഭിച്ചിരിക്കുന്നത്.

ഐപിസി പിറവം സെന്റർ വെട്ടിക്കൽ സഭ അംഗം ആയിരുന്ന ഐമി ഇപ്പോൾ ന്യൂയോർക്കിൽ ഇന്ത്യ ക്രിസ്ത്യൻ അസംബ്ളി(ICA ) സഭാഗം ആണ്.
മുഖത്തല വാറഴികത്ത് കുടുംബാഗം ജെയ്സൺ ജോർജ് ആണ് ഭർത്താവ്. മക്കൾ തബീഥാ ,തലീഥാ.

രോഗികളിൽ നിന്നും,രോഗികളുടെ കുടുംബങ്ങളിൽ നിന്നും,സഹപ്രവർത്തകരിൽ നിന്നും നോമിനേഷനുകൾ ശേഖരിച്ച് നഴ്സുമാരെ ആദരിക്കുന്നതിനുള്ള ഒരു അംഗീകാര പരിപാടിയാണ് DAISY അവാർഡ്. നഴ്‌സുമാർ നൽകുന്ന പരിചരണത്തിനും ദയയ്ക്കും നന്ദി പറയാനുള്ള ഒരു മാർഗമാണിത്.

കഴിഞ്ഞ 6 വർഷമായി ന്യൂയോർക് സിറ്റി ഹോസ്പിറ്റലിലെ കാർഡിയക് ICU വിൽ നേഴ്സ് ആയി ജോലി ചെയ്യുക ആണ് ഐമി വർഗീസ്.

6 ലക്ഷത്തോളം നോമിനേഷനുകളിൽ നിന്നും 55,000 പേർക്കാണ് ഇതുവരെ ഡെയ്സി അവാർഡ് ലഭിച്ചിട്ടുള്ളത്. അതിൽ ഒരാളായി ഇപ്പോൾ എറണാകുളം സ്വദേശി ഐമിയും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading