പാസ്റ്റർ എം.വി. വർഗ്ഗീസിന്റെ ഓർമ്മയ്ക്കായി വിഭാവനം ചെയ്‌ത പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഷാജി വർഗ്ഗീസ് കലയപുരം

ആലപ്പുഴ: ഇന്ത്യാ പെന്തെക്കോസ്‌തു ദൈവസഭ ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ചും, സുദീർഘ വർഷങ്ങൾ  ഡിസ്ട്രിക്ടിന്റെ നേതൃത്വം വഹിച്ച്, ഒരു നൂറ്റാണ്ടിലെ ധന്യമായ ജീവിതവും ഏഴര പതിറ്റാണ്ടിലെ അനുഗൃഹീതമായ ക്രിസ്‌തീയ ശുശ്രൂഷയും തികച്ച ശേഷം നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ എം.വി. വർഗ്ഗീസിന്റെ ഓർമ്മയ്ക്കായി വിഭാവനം ചെയ്‌ത പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ജീവകാരുണ്യ പദ്ധതിയുടെ പ്രധാന സംരംഭമെന്ന നിലയിൽ മാവേലിക്കര കണ്ടിയൂരിൽ (തട്ടാരമ്പലം വി.എസ് എം. ഹോസ്‌പിറ്റലിനു സമീപം) വാങ്ങിയ ‘പാസ്റ്റർ എം.വി. വർഗ്ഗീസ് ശതാബ്ദി മന്ദിര’ത്തിൻ്റെ സമർപ്പണ ശുശ്രൂഷയും പൊതുസമ്മേളനവും  ജനുവരി 25 ശനിയാഴ്‌ച രാവിലെ 10 ന് നടക്കും.

നിർധനരായവർക്ക് പാർപ്പിട സമുച്ചയം, വിവാഹ സഹായം, പഠന സഹായം തുടങ്ങിയ ബൃഹത്തായ ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കും.

ഐപിസി ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ ബി. മോനച്ചൻ കായംകുളം അദ്ധ്യക്ഷത വഹിക്കും. കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ്ജ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും. കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സന്ദേശം നൽകുംതുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ സഭ നേതാക്കന്മാരും , സാമൂഹിക, രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്ത് ആശംസകൾ അറിയിക്കുംസുവർണ്ണ ജൂബിലി കമ്മിറ്റി ഭാരവാഹികളായ കെ ജെ മാത്തുക്കുട്ടി എം.വി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading