മന്ദിരം കലാമേള :കൊട്ടാരക്കര ജൂബിലി മന്ദിരത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
കൊട്ടാരക്കര :മാർത്തോമ്മാ സഭ മന്ദിരം ഫെലോഷിപ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇൻ്റർ
മന്ദിരം കലാമേളയിൽ കൊട്ടാരക്കര മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പത്തനംതിട്ട മൈലപ്രാ പ്രതീക്ഷ ഭവൻ,കുമ്പനാട് ധർമഗിരി മന്ദിരം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.


ഓർഫനേജ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിസ്റ്റർ റോസിലിൻ ഉദ്ഘാടനം ചെയ്തു.
വികാരി ജനറൽ വെരി. റവ കെ.വൈ.
ജേക്കബ് അധ്യക്ഷത വഹിച്ചു.റവ. ഷിബു സാമുവൽ, റവ.കെ.എസ്. മാത്യു, സെക്രട്ടറി ജോസി കുര്യൻ,ട്രഷറർ വർഗീസ് തരകൻ എന്നിവർ പ്രസംഗിച്ചു.

- Advertisement -

Comments are closed.