ഐപിസി താനെ ഡിസ്ട്രിക്ട് കൺവെൻഷൻ അനുഗ്രഹീതമായി സമാപിച്ചു

താനെ: ഐപിസി മഹാരാഷ്‌ട്ര സ്റ്റേറ്റ്, താനെ ഡിസ്ട്രിക്ട് 28-)o വാർഷിക കൺവെൻഷൻ കല്യാൺ വെസ്റ്റ് റെയിൽവേ സ്റ്റേഷനു സമീപമുള്ള ശ്രീ ദാമോദരാചാര്യ ഹാളിൽ വെച്ച് അനുഗ്രഹീതമായി സമാപിച്ചു. ജനുവരി 3 വെള്ളിയാഴ്ച വൈകുന്നേരം ഡിസ്ട്രിക്ട് മിനിസ്റ്ററും ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ പാസ്റ്റർ കെ എം വർഗ്ഗീസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ റവ. ഡോ. ബിജു ചാക്കോ (പ്രിൻസിപ്പാൾ, ന്യൂ തീയോളോജിക്കൽ കോളേജ് ടെഹ്‌റാഡൂൺ) മുഖ്യ പ്രാസംഗികൻ ആയിരുന്നു. ഇവാ. വി സി ജസ്റ്റിൻ പ്രസംഗം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി.


വിവിധ യോഗങ്ങളിൽ പാസ്റ്റർ കോശി ഇടിക്കുള, പാസ്റ്റർ എം ജെ സാബു, പാസ്റ്റർ ബാബുജി സാമുവേൽ, പാസ്റ്റർ സാംകുട്ടി ഏബ്രഹാം എന്നിവർ അധ്യക്ഷത വഹിച്ചു. ഐപിസി താനെ ഡിസ്ട്രിക്ട് ഗായകസംഘം സംഗീതശിശ്രൂഷയ്ക്ക് നേതൃത്വം നൽകി.
ഞായറാഴ്ച രാവിലെ 9.30 മുതൽ താനെ ഡിസ്ട്രിക്ടിലെ 30 ൽ പരം പ്രാദേശിക സഭകൾ പങ്കെടുത്ത സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിച്ചു. ഡിസ്ട്രിക്ട് പാസ്റ്റർ കെ എം വർഗ്ഗീസിന്റെ നേതൃത്വത്തിൽ തിരുവത്താഴ ശുശ്രൂഷയും നടന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.