ഇവാൻജലിക്കൽ ചർച്ച് പ്രതിനിധി സഭാ സമ്മേളനം സമാപിച്ചു

തിരുവല്ല: പിതാക്കന്മാർ കാത്തു സൂക്ഷിച്ച നവീകരണ ആശയങ്ങൾക്ക് ഇന്നും പ്രസക്തി ഉണ്ടെന്നും, സുവിശേഷ വിഹിത വിശ്വാസത്തിനനുസൃതമായ ജീവിത ശൈലിയാണ് നമ്മെ വ്യത്യസ്തരാക്കുന്നതെന്ന് ഇവാൻജലിക്കൽ സഭാ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 41-ാമത് പ്രതിനിധി സഭാ സമ്മേളനം തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്തുള്ള സെൻട്രൽ ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പ്രതിനിധി സഭാ ചെയർമാൻ ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രകാശ് ഏബ്രഹാം മാത്യു ധ്യാന പ്രസംഗം നടത്തി.

വികാരി ജനറാൾമാരായ വെരി. റവ. സി.കെ ജേക്കബ്, വെരി. റവ. ടി. കെ തോമസ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. 2023-2024 വർഷത്തെ സഭയുടെയും, വിവിധ ബോർഡുകളുടെയും വാർഷിക റിപ്പോർട്ടുകൾ സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ് അവതരിപ്പിച്ചു. 2023-2024 വാർഷിക കണക്കും, ബജറ്റും വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു അവതരിപ്പിച്ചു. സഭയുടെ സുവിശേഷ പ്രവർത്തന ബോർഡിലേക്ക് റവ. ഷാജി ഫിലിപ്പ് കുമ്പനാട്, മാത്യു ജോർജ് പൂവമ്പാറ, സേവിനി റേച്ചൽ ചാക്കോ, ടി.കെ വൽസൻ കാളാംങ്കുളം, സണ്ണി വർക്കി ചേലാട്, തമ്പി കുര്യൻ ആമല്ലൂർ, ജോൺസൻ ജി കുളക്കട എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനത്തിന് പ്രതിനിധി സഭാ ഉപാദ്ധ്യക്ഷൻ ഡെന്നി എൻ മത്തായി, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. മോൻസി വർഗീസ്, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, അത്മായ ട്രസ്റ്റി ജോർജ് വർഗീസ്, പ്രൊഫ. വിജി തോമസ്, റവ. അനിഷ് തോമസ് ജോൺ, പ്രൊഫ. ജോസി വർഗീസ് എന്നിവർ പ്രസംഗിച്ചു. സഭയുടെ 7 ഡയോസിസുകളിൽ നിന്നുള്ള ഇടവകകളിലെ വൈദീകരും, അത്മായ പ്രതിനിധികളുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമാപന സന്ദേശം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading