ദോഹ ബെഥേൽ അസ്സെംബ്ലീസ്‌ ഓഫ് ഗോഡ് സിൽവർ ജൂബിലി നിറവിൽ

ഖത്തർ : 1999 മെയ് മാസം പ്രാർത്ഥിച്ചു ആരംഭിച്ച ബെഥേൽ അസ്സെംബ്ലീസ്‌ ഓഫ് ഗോഡ് ദോഹ ദൈവസഭയുടെ സിൽവർ ജൂബിലി കൺവെൻഷനും മലയാളം , ഇംഗ്ലീഷ് , ഹിന്ദി , തമിഴ് മുതലായ
വിവിധ ഭാഷകളിലുള്ള കൂടിവരവുകളുടെ സംയുക്ത ആരാധനയും 2024 നവംബർ 20 മുതൽ 22 വരെ തീയതികളിൽ നടക്കും. 20 ബുധൻ , 21 വ്യാഴം തീയതികളിൽ വൈകുംനേരം 7 :00 മണി മുതൽ 9 : 30 വരെയും 22 വെള്ളിയാഴ്ച രാവിലെ 8 :00 മണി മുതൽ ഉച്ചയ്ക്ക് 12 : 00 മണി വരെയും ആണ് യോഗങ്ങൾ. ബുധൻ , വ്യാഴം ദിവസങ്ങളിൽ അബുഹമൂറിലെ ഐ.ഡി.സി.സി.കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന ബെഥേൽ അസ്സെംബ്ലീസ്‌ ഓഫ് ഗോഡ് സഭയുടെ ആലയത്തിൽ വച്ചും വെള്ളിയാഴ്ച രാവിലെ ഉള്ള യോഗം ഐ.ഡി.സി.സി.യുടെ തന്നെ അങ്കണത്തിൽ തയ്യാറാക്കപ്പെടുന്ന ടെന്റിൽ വച്ചുമാണ് നടക്കുക.

ബെഥേൽ എ.ജി. ദോഹ ദൈവസഭ സ്ഥാപകനും പ്രസിഡന്റുമായ പാസ്റ്റർ കുര്യൻ സാമുവേൽ , സീനിയർ പാസ്റ്റർ പി എം ജോർജ് എന്നിവർ നേതൃത്വം നൽകുന്ന യോഗങ്ങളിൽ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി ജെ സാമുവേൽ മുഖ്യപ്രസംഗകൻ ആയിരിക്കും. ബെഥേൽ എ. ജി കൊയർ സംഗീത ആരാധനയ്ക്കു നേതൃത്വം നൽകും.

കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി സെക്രട്ടറി ജോർജ് വർഗീസിന്റെ നേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading