നിർമല സുവിശേഷ വിളമ്പരത്തിനു വേദിയായി തെക്കൻ മേഖല കൺവെൻഷൻ

തിരുവനന്തപുരം: ചർച്ച് ഓഫ് ഗോഡ് തെക്കൻ മേഖലാ കൺവൻഷൻ നവംമ്പർ 7 മുതൽ 10 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു. തെക്കൻ മേഖല ഡയറക്ടർ പാസ്റ്റർ ടി എം മാമച്ചന്റെ അധ്യക്ഷതയിൽ കേരള സ്റ്റേറ്റ് ഓവർസീർ റവ. വൈ റെജി ഉദ്ഘാടനം നിർവഹിച്ചു.

പ്രസ്തുത യോഗത്തിൽ പാസ്റ്റർ വൈ റെജി, പാസ്റ്റർ രാജു മേത്ര, കെ ജെ മാത്യു, പാസ്റ്റർ ഷിബു കെ മാത്യു, ഡോ. ജെയ്സൺ തോമസ്സ് സിസ്റ്റർ ഹെൽന റെജി, ഡോക്ടർ ജെസ്സി ജെയ്സൺ, എന്നിവർ വിവിധ സെക്ഷനുകളിൽ പ്രസംഗിച്ചു. എൽ എം സെമിനാർ, പാസ്റ്റേഴ്സ് കോൺഫ്രൻസ് എന്നിവ കൺവെൻഷന്റെ ഭാഗമായി നടത്തപ്പെട്ടു. വലിയ ആത്മസാന്നിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും കൺവെൻഷൻ ഏറെ ശ്രദ്ധേയമായി. 2500ൽ അധികം പേർ പങ്കെടുത്ത് കൺവെൻഷനിൽ പകൽ നടന്ന മീറ്റിംഗുകൾക്ക് ആഹാരക്രമീകരണങ്ങളും ചെയ്തിരുന്നു. മേഖല കൺവെൻഷൻ തെക്കൻ മേഖല ഡയറക്ടർ പാസ്റ്റർ ടി എം മാമച്ചൻ, ജോയിൻ്റ് ഡയറക്ടർ പാസ്റ്റർ സി എം വൽസല ദാസ്, കോർഡിനേറ്റർ ഈപ്പച്ചൻ തോമസ്സ് എന്നിവർ നേതൃത്വം നൽകി. കൺവൻഷൻ്റെ വിജയത്തിനായി നൂറോളം വരുന്ന ദൈവ ദാസന്മാർ സഹോദരന്മാർ സഹോദരിമാർ വിവിധ കമ്മറ്റികളിലായി പ്രവർത്തിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading