ലുധിയാന സിറ്റി റിവൈവൽ ചർച്ച് 20 വർഷം പൂർത്തിയാകുന്നു

ലുധിയാന: ലുധിയാനയിലെ പ്രമുഖ പെന്തെക്കോസ്‌ത്‌ സഭകളിൽ ഒന്നായ ലുധിയാന സിറ്റി റിവൈവൽ ചർച്ച് 20 വർഷം പൂർത്തിയാകുന്നു. ഇതോടനുബന്ധിച്ച് വാർഷിക കൺവെൻഷനും സ്തോത്ര ശുശ്രൂഷയും 2024 നവംബർ 8, 9 തീയതികളിൽ നടക്കും.

റവ. ഡേവിഡ് രാമയ്യ, റവ.അലൻ ടാൻ, പാസ്റ്റർ എബി സാമുവേൽ എന്നിവർ പ്രസംഗിക്കും.

2004 ലാണ് പാസ്റ്റർ എബി സാമുവൽ ലുധിയാനയിൽ സഭാ പ്രവർത്തനം ആരംഭിക്കുന്നത്. ആദ്യകാലങ്ങളിൽ
വാടകയ്ക്ക് വിവിധ ഹാളുകളിൽ പ്രതികൂലങ്ങളുടെ നടുവിൽ സഭാ പ്രവർത്തനം നടത്തി .നിലവിൽ
സ്വന്തമായി കെട്ടിടം ഉണ്ടാകുവാനും സഭാ പ്രവർത്തനങ്ങൾ വിവിധ നിലകളിലേക്ക് വളരുവാനും ഇടയായി. പ്രാർത്ഥന, കൗൺസലിംഗ് എന്നീ ശുശ്രൂഷകളിലൂടെ യുവജനങ്ങൾക്കിടയിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് ആത്മാക്കളെ നേടുന്ന രീതിയാണ് പാസ്റ്റർ എബി സാമുവേലിൻ്റെ പ്രവർത്തനങ്ങളുടെ വ്യത്യസ്‌തത.

ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളേജിന് അടുത്തതായാണ് ആരാധനാലയം പ്രവർത്തിക്കുന്നത്. നിലവിൽ ലുധിയാനയിലെ വലിയ സഭകളിലൊന്നാണ് ലുധിയാന സിറ്റി റിവൈവൽ ചർച്ച്.

“പ്രതികൂലത്തിന് നടുവിൽ വളർത്തിയ ദൈവീക വിശ്വസ്തത വളരെയാണ്. ജനലക്ഷങ്ങൾ ആരാധിക്കുന്ന വലിയൊരു സഭയായി തീരണം എന്നതാണ് ഞങ്ങളുടെ ദർശ്ശനവും പ്രർത്ഥതയും”എന്ന് സഭയുടെ സീനിയർ പാസ്റ്റർ. എബി സാമുവേൽ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading