ജിജിന്റെ ഓർമ്മകളിൽ… അനുസ്മരണം | ഇമ്മാനുവേൽ ഹെൻട്രി

ജിജിനെ ഞാൻ പരിചയപ്പെടുന്നത് സെലസ് ബാന്റിൽ വച്ചാണ്. ജിജിൻ ആ സമയങ്ങളിൽ ക്രൈസ്തവ സംഗീതമേഖലയിൽ സ്ഥാനം ഉറപ്പുച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. 2013 കാഞ്ഞിരപ്പള്ളി അമല സ്റ്റുഡിയോയിൽ വച്ചു സാം പടിഞ്ഞാറേക്കര “വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ”…എന്ന ഗാനം റെക്കോർഡ് ചെയ്യാൻ എനിക്ക് അവസരം തന്നു. അതുവരെ റെക്കോർഡ് ചെയ്ത ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ആ ഗാനം എന്നെ ആകർഷിച്ചു.എന്റെ ഒരു വേർഷൻ ആ പാട്ടിൽ ചെയ്യുവാൻ അനുവാദം ലഭിച്ചെങ്കിലും സ്റ്റുഡിയോയുടെ ഉടമസ്ഥൻ അനുവദിച്ചില്ല. എങ്ങനെ എങ്കിലും ആ പാട്ട് ചെയ്യണം എന്നുള്ള എന്റെ ആഗ്രഹത്തിൽ ഞാൻ വന്നെത്തിയത് കോട്ടയത്തുള്ള ജിൻസ് മാത്യുവിന്റെ അടുത്താണ്. അദ്ദേഹമാണ് എനിക്ക് ജിജിനെ പരിചയപെടുത്തിയത്. അങ്ങനെ ചെങ്ങന്നൂരുള്ള പാട്ടുപെട്ടിയിൽ റെക്കോർഡിങ്ന് വേണ്ടി ആദ്യമായി ഞങ്ങൾ കണ്ടുമുട്ടി. അന്ന് തുടങ്ങിയ ബന്ധമാണ് ജിജിനുമായി. എല്ലാവരിൽ നിന്നും വ്യത്യസ്തനായിരുന്നു ജിജിൻ. വളരെ താഴ്മയും വിനയവും ദൈവത്തോട് വളരെ ബന്ധവുമുള്ളവനായിരുന്നു. താൻ ചെയ്യുന്ന ശുശ്രൂഷയുടെ വില മനസ്സിലാക്കുന്നവനും പൂർണ്ണ സമർപ്പണം ഉണ്ടായിരുന്നു. മിക്കവാറും ഞങ്ങൾക്ക് ലഭിക്കുന്ന സ്റ്റേജുകളിൽ ജിജിൻ തന്റെ സാക്ഷ്യം പറയുമായിരുന്നു.ആദ്യമായി ഞങ്ങൾ വിദേശരാജ്യത്തേക്ക് പോയത് ദുബായിലായിരുന്നു. 2016 ൽ ഡാളസിൽ ഒരു ടീമായി പോകുവാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. വിസാ ഇന്റർവ്യൂന് ചെന്നൈയിൽ പോയ സമയത്ത് ജിജിനോട് ഇന്റർവ്യൂവിൽ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ജിജിൻ, *ജിജിൻ രാജ്*എന്ന് ഒരു ഉത്തരം നൽകിയ രസകരമായ സംഭവം ഓർക്കുന്നു. അമേരിക്കയിൽ പലയിടത്തും ഞങ്ങൾ പ്രോഗ്രാമുകൾ ചെയ്തു. 2017 ൽ ജിജിന്റെ വിവാഹം ബ്ലെസിയുമായി നടന്നു. എന്റെ വിവാഹം ശ്രുതിയുമായി നടക്കണം എന്ന് ആഗ്രഹിച്ച രണ്ടുപേരാണ് ജിജിനും ബ്ലെസിയും. രണ്ടുപേരും ഞങ്ങൾക്ക് വേണ്ടി ഒത്തിരി പ്രാർത്ഥിക്കുമായിരുന്നു. ഞങ്ങളുടെ വിവാഹം നടക്കില്ല എന്ന സാഹചര്യം വന്നപ്പോൾ ഞങ്ങൾക്കു വേണ്ടി അവർ ഉപവസിച്ചു പ്രാർത്ഥിച്ചു.അവരെന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിവാഹത്തിൽ വളരെ സന്തോഷിച്ച രണ്ടുപേരാണ് ഇവർ. പിന്നീട് ടിജോ പാസ്റ്ററിനോടൊപ്പം ചേർന്ന് ഒത്തിരി ശുശ്രൂഷകളുടെ ഭാഗമായി ജിജിൻമാറി…

അവസാനം വരെ ജിജിൻ സ്നേഹിച്ചത് ദൈവത്തെയാണ്, അതിനു യാതൊരു സംശയവുമില്ല. വളരെ നല്ല സ്വഭാവത്തിനുടമയായിരുന്നു ജിജിൻ. കയ്പായുള്ള ഒരു വാക്കുപോലും അവനിൽ നിന്ന് കേട്ടിട്ടില്ല.
ജിജിൻ കേവലം ഫ്ലൂട്ട് വായിക്കുക മാത്രമല്ല, ആരാധിക്കുന്ന ഒരനുഭവം നമുക്ക് കാണാൻ കഴിയും. ജിജിന് പകരം വയ്ക്കുവാൻ മറ്റൊരാളില്ല….ഞങ്ങളുടെ ജീവിതത്തിൽ ജിജിനെ ഒരിക്കലും മറക്കാൻ കഴിയില്ല…. ജിജിൻ്റെ വേർപാടിൽ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ക്രൈസ്തവ സംഗീതജ്ഞരുടെ കൂട്ടായ്മയായ ക്രിസ്ത്യൻ മ്യൂസിഷൻസ് ഫെലോഷിപ്പിൻ്റെ (CMF) ദു:ഖവും പ്രത്യാശയും അറിയിക്കുന്നു.

ഇമ്മാനുവേൽ ഹെൻട്രി
ഗായകൻ | ജനറൽ ട്രഷറാർ, ക്രിസ്ത്യൻ മ്യൂസിഷൻസ് ഫെലോഷിപ്പ്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.