ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി പ്രസിഡന്‍റ്

തിരുവല്ല: ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ കേരള ഓക്സിലിയറി പ്രസിഡന്‍റായി മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സി. എസ്. ഐ. കത്തീഡ്രലില്‍ വെച്ച് ആഗസ്റ്റ് 20 ന് നടന്ന കേരള ഓക്സിലിയറിയുടെ 68-ാമത് വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ് പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്തത്.

1956 ല്‍ രൂപീകൃതമായ കേരള ഓക്സിലിയറിയുടെ 17-ാമത് പ്രസിഡന്‍റാണ് മെത്രാപ്പോലീത്താ. കേരളത്തിന്റെ ഹൃദയഭാഷയായ മലയാളത്തില്‍ അവരവര്‍ക്ക് താങ്ങാവുന്ന വിലയില്‍ വേദപുസ്തകം ലഭ്യമാക്കുക എന്നതാണ് കേരള ഓക്സിലിയറിയുടെ ലക്ഷ്യം. സംസ്ഥാനത്തിനുള്ളില്‍ ഇപ്പോള്‍ 151 ബ്രാഞ്ചുകളെ 29 റീജിയണുകളായി തിരിച്ചു സംസ്ഥാനത്തിന്‍റെ എല്ലാ ജില്ലകളിലും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply