ബ്യൂല പി.റ്റി വെള്ളി മെഡൽ നേടി

കടബ : മൈസൂറിൽ വച്ചു നടന്ന കർണ്ണാടക സ്റ്റേറ്റ് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ അറുപത്തി നാല് കിലോ ഗ്രാം വിഭാഗത്തിൽ പുത്തൂർ ഫിലോമിന കോളേജ് എം കോം രണ്ടാം വർഷ വിദ്യാർത്ഥിനിയും, മർദ്ദളാ ഗിൽഗാൽ അസംബ്ലിസ് ഓഫ് ഗോഡ് ദൈവ സഭയിലെ വിശ്വസിയുമായ ബ്യൂല പി റ്റി രണ്ടാം സ്ഥാനം (സിൽവർ മെഡൽ) കരസ്ഥമാക്കി.

ബ്യൂല സഭാ സെക്രട്ടറി പാറശ്ശേരിയിൽ പി വി. തോമസിന്റെയും ഗ്രേസി തോമസിന്റെയും മകൾ ആണ്. സഭയിലെ ആരാധനകളിലും, മറ്റ് കൂട്ടായ്മകളിലും യുവജന മീറ്റിങ്ലും ബ്യൂലാ സജീവ പങ്കാളിയാണ്. കഴിഞ്ഞ വർഷം കർണ്ണാടക സംസ്ഥാനതിൽ ഇതേ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഗോൾഡ് മേഡലും കരസ്ഥമാക്കുകയും നാഷണൽ ലെവലിൽ എട്ടാം സ്ഥാനം നേടുകയും ചെയ്തു. ഇനി മറ്റ് നാഷണൽ മീറ്റിനും യൂണിവേഴ്സിറ്റി മത്സരങ്ങൾക്കും വേണ്ടി ബ്യൂല തയ്യാറായി കൊണ്ടിരിക്കുന്നു. യേശു ക്രിസ്തുവിന്റെ കൃപയും ദൈവജനത്തിന്റെ പ്രാർത്ഥനയും ആണ് തന്റെ വിജയത്തിന്റ പിന്നിൽ എന്ന് ബ്യൂല പ്രസ്ഥാവിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading