സ്വാതന്ത്ര്യാനന്തര ഭാരതം കെട്ടിപ്പടുക്കുന്നതിലും വൈ.എം.സി.എ വഹിച്ച പങ്ക് ശ്ലാഘനീയം : ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള

ഇരവിപേരൂർ : ഇന്ത്യൻ സ്വാതന്ത്യ സമര രംഗത്ത് വൈ.എം.സി.എ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നുവെന്നും സ്വാതന്ത്ര്യാനന്തര ഭാരതം കെട്ടിപ്പടുക്കുന്നതിലും വൈ.എം.സി.എ വഹിച്ച പങ്ക് ശ്ലാഘനീയമാണെന്നും ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള. വൈ.എം.സി.എ തിരുവല്ല സബ് റീജന്റെ പ്രവർത്തനോദ്ഘാടനം ഇരവിപേരൂർ വൈ.എം.സി.എ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യാത്മികതയിൽ ഊന്നിയ കൂട്ടായ്മയിലൂടെ ക്രിസ്തീയ അടിസ്ഥാന പ്രമാണങ്ങൾ സമൂഹത്തിലേക്ക് പകർന്ന് നൽകുവാനും . അനേകം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിന് വെളിച്ചമാകുവാനും വൈ.എം.സി.എ പ്രവർത്തകർക്ക് സാധിക്കണം അദ്ദേഹം പറഞ്ഞു. സബ് – റീജൻ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. വൈ.എം.സി.എ കേരളാ റീജൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ, മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ, അഡ്വ. നിതിൻ വർക്കി ഏബ്രഹാം, ഇരവിപേരൂർ വൈ.എം.സി.എ പ്രസിഡന്റ് ഐപ്പ് വർഗീസ് എന്നിവർ പ്രസംഗിച്ചു.

വൈ.എം.സി.എ തിരുവല്ല
സബ് – റീജൺ പ്രവർത്തനോദ്ഘാടനം ഇരവിപേരൂർ വൈ. എം.സി.എ യിൽ ഗോവ ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു. തോമസ് വി. ജോൺ, സുനിൽ മറ്റത്ത്, അഡ്വ. ബിജു ഉമ്മൻ, ജോജി പി. തോമസ്, അഭി. ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, ജോസ് നെറ്റിക്കാടൻ, ഐപ്പ് വർഗീസ്, അഡ്വ. നിതിൻ വർക്കി ഏബ്രഹാം എന്നിവർ സമീപം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading