പേരിശ്ശേരി സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ സെൻ്റ് മേരീസ് യുവജനപ്രസ്ഥാനത്തിൻ്റെ അഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തപ്പെട്ടു

പേരിശ്ശേരി:പേരിശ്ശേരി സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ സെൻ്റ് മേരീസ് യുവജനപ്രസ്ഥാനത്തിൻ്റെ അഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തപ്പെട്ടു.രാജ്യത്തിന് വേണ്ടി സൈനിക സേവനം അനുഷ്ഠിച്ച വിമുക്ത ഭടന്മാരെ ആദരിച്ചു. പ്രസ്തുത പരിപാടികൾക്ക് വികാരി ഫാദർ കൊരുത് ചെറിയാൻ, സഹവികാരി ഫാദർ രഞ്ജൻ ടി ജോൺ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻ്റ് വിനോദ് ജോൺ, സെക്രട്ടറി എവിൻ സി ഇവാൻസ്,പ്രസ്ഥാനം പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

പ്രസ്തുത ചടങ്ങിൽ പള്ളിയിൽ വന്നു സംബന്ധിക്കുവാൻ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്ന പി എസ് തോമസ് പുത്തിയവീട്ടിൽ, മാത്യു വി ജെ വിലനിലത്ത് ഷെൽബി കോട്ടേജ് എന്നിവരുടെ ഭവനങ്ങൾ സന്ദർശിച്ച് യുവജന പ്രസ്ഥാനത്തിൻ്റെ മുതിർന്ന പ്രവർത്തകനായ ജോൺസി മൊമെൻ്റോ സമർപ്പിക്കുകയും സെക്രട്ടറി
എവിൻ സി ഇവാൻസ് ജോയിൻ്റ്b സെക്രട്ടറി ആനി സിബി എന്നിവർ പൊന്നാട അണിയിക്കുകയും ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading