കൊട്ടാരക്കര സെന്റ് ഗ്രിഗോറിസ് കോളേജ് അലുമ്നി അസോസിയേഷൻ വാർഷികസമ്മേളനം ആഗസ്റ്റ് 20ന്

കൊട്ടാരക്കര :സെന്റ് ഗ്രിഗോറിയോസ് കോളേജ് അലുമ്നി അസോസിയേഷൻ വാർഷിക സമ്മേളനം
20ന് ചൊവാഴ്ച ഉച്ചയ്ക്ക് 2ന് കോളേജ് കോൺഫറൻസ് ഹാളിൽ നടക്കും.
മാർത്തോമ്മാ സഭ കൊട്ടാരക്കര – പുനലൂർ
ഭദ്രാസനാധിപനും പൂർവ്വവിദ്യാർത്ഥിയുമായ
ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്യും.രക്ഷാധികാരി പ്രൊഫ. ഫാ.ബേബി തോമസ് അധ്യക്ഷത വഹിക്കും.
മുൻസിപ്പൽ ചെയർമാൻ എസ് .ആർ.രമേശ് മുഖ്യപ്രഭാഷണവും എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം സന്ദേശവും നൽകും.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച
പൂർവ്വ വിദ്യാർത്ഥികൾക്ക് ആദരവ്,
സർവീസിൽ നിന്നും വിരമിച്ച പൂർവ്വ
വിദ്യാർത്ഥികൾക്ക് യാത്രാമംഗങ്ങൾ,
തിളക്കമാർന്ന വിജയം കൈവരിച്ച അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവർക്കുള്ള അനുമോദനം എന്നിവയും നടക്കും.
3.30ന് ബിസിനസ് സെഷനിൽ പ്രസിഡന്റ്,പ്രിൻസിപ്പൽ
ഡോ.സുമിഅലക്സ് അദ്ധ്യക്ഷത വഹിക്കും.
ജനറൽസെക്രട്ടറി
ഡോ.മനു വാസുദേവൻ വാർഷിക റിപ്പോർട്ടും
ട്രഷറർ മാത്യു വർഗ്ഗീസ് വരവ്-ചെലവ് കണക്കും അവതരിപ്പിക്കും.സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് സെക്രട്ടറി കെ.ഒ.രാജുക്കുട്ടി ജനറൽ കൺവീനറായും, അഡ്വ.എൽ.സതീഷ്ചന്ദ്രൻ, ഡോ.പിങ്കി ഏബ്രഹാം അഡ്വ.സാജൻ കോശി, ഒ.അച്ചൻകുഞ്ഞ്, മെനുജോൺ, കെ.എസ്.രാധാകൃഷ്ണൻ, കൊച്ചുപാറക്കൽ അനിൽകുമാർ എന്നിവർ കൺവീനർമാരുമായുള്ള സംഘാടകസമിതി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading