ഐ.പി.സി. നോർത്തേൺ റീജിയൺ 55-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും

ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 55-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും സെപ്റ്റംബർ 13 വെള്ളിയാഴ്ച മുതൽ 15 ഞായറാഴ്ച വരെ നടക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിലെ ശുശ്രൂഷക സമ്മേളനവും പൊതുയോഗവും ഡൽഹി കനോട്ട് പ്ലേസിലുള്ള എൻ. ഡി. എം.സി. കൺവെൻഷൻ സെന്ററിലും, ഞായറാഴ്ചത്തെ സംയുക്ത ആരാധന ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലും വെച്ച് നടക്കുന്നതായിരിക്കും. “വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുക” (എബ്രായർ 6:12) എന്നുള്ളതാണ് കൺവൻഷൻ്റെ തീം.
വെള്ളിയാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 മണിക്ക് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം 6 മണി മുതൽ പൊതുയോഗവും ഉണ്ടായിരിക്കും. സെപ്റ്റം 14 ശനിയാഴ്ച ഉച്ചയ്ക്ക് 2:30 ന് റീജിയന്റെ പുത്രികാ സംഘടനകളായ സണ്ടേസ്കൂൾ, പി.വൈ.പി.എ, സോദരി സമാജം എന്നിവയുടെ വാർഷിക സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ നോർത്തേൺ റീജിയന്റെ വിവിധ സഭകളിൽ നിന്നുള്ള ദൈവമക്കളെ കൂടാതെ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള ധാരാളം പേർ സംബന്ധിക്കും. ഈ തലമുറയിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന പ്രശസ്ത സുവിശേഷ പ്രസംഗകനായ പാസ്റ്റർ രാജേന്ദ്ര ഡേവിഡ്, രാജസ്ഥാൻ, മുഖ്യ സന്ദേശം നൽകുന്നതായിരിക്കും. കൂടാതെ ഐ.പി.സി.എൻ.ആറിന്റെ ലീഡേഴ്സും വിവിധ സെക്ഷനുകളിൽ വചനം സംസാരിക്കുന്നതാണ്. പ്രസിദ്ധ ക്രിസ്തീയ ഗായിക പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സാണ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നത്.

ഇന്ത്യയിലും നേപ്പാളിലും ഉള്ള ഐ.പി.സി.എൻ.ആർ സഭകളിലെ ദൈവദാസന്മാരും ദൈവമക്കളും കൂടാതെ മറ്റ് അനേകരും സംബന്ധിക്കുന്ന ഈ യോഗങ്ങളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ നടന്നുവരുന്നു. റീജിയന്റെ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ ലാജി പോൾ, പാസ്റ്റർ സാമുവേൽ തോമസ്, പാസ്റ്റർ തോമസ് ശാമുവേൽ, ജയകൃഷ്ണൻ കൊട്ടേരി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading