മലയാളം ദിനപത്രങ്ങളിലൂടെ സ്വാതന്ത്ര്യദിനസന്ദേശ ലഘുലേഖ വിതരണം ചെയ്ത് എക്‌ളിഷ്യ ഐപിസി ബാംഗ്ലൂർ ചർച്ച്

ഇന്ന് ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന അതിരാവിലെ 4.30 മുതൽ ബോമനഹള്ളി, മടിവാള, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ മലയാള ദിനപത്രങ്ങളിൽ 1000 കോപ്പി സ്വാതന്ത്ര്യദിന സന്ദേശം വിതരണം ചെയ്ത് എക്‌ളിഷ്യ ഐപിസി ബാംഗ്ലൂർ സഭ. ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ എസ് ജോസഫ് ഈ ഉദ്യമം പ്രാർത്ഥിച്ച് അനേകർക്ക് അനുഗ്രഹം ആകുവാൻ ദൈവ കരങ്ങളിൽ സമർപ്പിച്ചു. സഭാ പാസ്റ്റർ പാസ്റ്റർ ജോമോൻ ജേക്കബ്, ബിനു ചെറിയാൻ, ജോബിൻ എം ജോളി, മാമൻ വി എ, സുനിത, നഥനയേൽ എന്നിവർ ഈ പ്രവർത്തനത്തിന്റെ അനുഗ്രഹത്തിനായി പ്രവർത്തിച്ചു. ഒപ്പം സഭാ വിശ്വാസികളുടെ ഉറച്ച പ്രാർത്ഥന പിന്തുണയും ഉണ്ടായിരുന്നു. ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലഘുലേഖ നിങ്ങളുടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കാവുന്നതാണ്. ബാംഗ്ലൂർ എച്ച് എസ് ആർ ലേഔട്ട് സമീപമുള്ള സഭയാണ് എക്‌ളിഷ്യ ഐപിസി ബാംഗ്ലൂർ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading