ചെറു ചിന്ത: അപമാനങ്ങളും അനുഗ്രഹങ്ങളും | റെനി ജോ മോസസ്
സമകാലിക വിഷയങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയെടുത്ത വാർത്ത തന്നെയായിരുന്നു ആസിഫ് എന്ന നടന് അതേ മേഖലയിലുള്ള മറ്റൊരു വ്യെക്തിയിൽ നിന്നുമേറ്റ അപമാനം . ഓരോ മനുഷ്യരും തങ്ങളുടെ സാഹചര്യത്തിനനുസരിച്ചു വ്യത്യസ്തമായി പെരുമാറുമ്പോൾ നിലകൊള്ളുമ്പോൾ അതിൽ മുറിവേൽക്കുന്ന ഹൃദയങ്ങൾ ഉണ്ടെന്നുള്ളത് ആരും പരിഗണിക്കുന്നില്ല .
മറ്റൊരു വ്യെക്തിയാൽ നാം അഭിനന്ദനമർഹിക്കുന്നത് , പുകഴ്ത്തപ്പെടുന്നത്
ഏതൊരു മനുഷ്യനും ഒരുപോലെ ഇഷ്ടപ്പെടുന്നയൊന്നാണ്. എന്നാൽ വിവരീതമായി നാം മറ്റൊരാളാൽ അപമാനമേൽക്കുന്നത് അതും പരസ്യമായിയെങ്കിൽ, അതത്ര രസമുള്ള കാര്യമൊന്നുമല്ല.. എത്ര മാന്യതയും വകതിരിവുമുള്ള വ്യെക്തികളായിരുന്നാൽ പോലും ചില നേരങ്ങളിൽ മനസു പെട്ടന്ന് കൈവിട്ടു പോയെന്നു വരാം . ഒരു പക്ഷെ ആ ഒരു നിമിഷത്തിലെ അപക്വമായ ഇടപെടൽ പോലും ക്ഷണ നേരം കൊണ്ട് അയാളുടെ ജീവിതം തന്നെ ഇല്ലാതാക്കിയേക്കാം. എന്നാലും ആ വൈകാരിക നിമിഷങ്ങൾ സഹിഷ്ണുതയോടു , നീറിപ്പുകഞ്ഞു തുടങ്ങിയ മനസിനെ തണുപ്പിച്ചു നിർത്തി ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട്, ആയാസകരമെങ്കിലും അതിൽ വിജയിക്കുന്നവരെയും നാം കണ്ടിട്ടുണ്ട് .
ബീഹാറിൽ, വിധവ ആയ ഒരു സ്ത്രീയിൽ നിന്നും അവർ ഉണ്ടാക്കുന്ന ആഹാര വസ്തുക്കൾ കഴിക്കില്ല എന്നു സ്കൂൾ അധി കൃധർ വാശി പിടിച്ചപ്പോൾ ആക്ഷേപവും അപമാനവും താങ്ങാനാവാതെ നിന്ന ആ സ്ത്രീയുടെ അരികിലേക്ക് , ഇരുൾ അടഞ്ഞ ജീവിതത്തിലേക്ക് മിഴി തുറന്നു കൊണ്ടു അവിടുത്തെ ജില്ല കലക്ടർ ഓടിയെത്തിയതും അവരുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ചതുമെല്ലാമൊരു നന്മയുള്ള കാഴ്ചയായി മാറി. ഒരു പക്ഷെ അദ്ദേഹം അങ്ങനെ ചെയ്തില്ലാരുന്നുവെങ്കിൽ അവരുടെ ജീവിതത്തിന്റെ അധ്യായം തന്നെ അടഞ്ഞു പോകുമായിരുന്നു.
അപമാനങ്ങൾ അങ്ങനെയാണ് പ്രിയപ്പെട്ടവരെ, കേവല വാക്കുകൾക്കും പ്രവർത്തികൾക്കും ഒന്നു കണ്ണു അടച്ചു തുറക്കും മുൻപേ മറ്റൊരാളുടെ ജീവിത താളം തെറ്റിക്കാൻ ശക്തിയുള്ളതാണ്.
ക്രിസ്തീയ ജീവിതത്തിലും ഇത്തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്ത അനേകം വ്യെക്തികളെ നമുക്കു കാണാൻ
സാധിക്കും. തിരുവചനം വായിക്കുന്ന ഏതൊരാൾക്കും ഐക്യകണ്ഠ്യേന
വിളിച്ചു പറയാൻ കഴിയുന്ന ഒരു നാമമാണ് യോസേഫിന്റെതു, സ്വന്ത സഹോദരൻമാർ മൃഗസമാനമായി പൊട്ടകുഴിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞ ആ നിമിഷങ്ങളിൽ തന്നെ യോസേഫിന്റെ ഹൃദയതാളം തെറ്റി പോയിന്നിരിക്കാം, ഒരുമിച്ചു നടന്നും ഇരുന്നും ജീവിച്ച സഹോദരൻമാർക്ക് താൻ നിരുപാധികം അന്യരായി മാറിയപ്പോൾ, ഒഴിവാക്കി കളഞ്ഞപ്പോൾ ആ മനസു പിടഞ്ഞിട്ടുണ്ടാവും.
ഒരു സ്ത്രീയെ സംബന്ധിച്ച് ഏതുതരം പ്രതിസന്ധിയെയു തരണം ചെയ്വാൻ അവൾക് ഒരു പ്രത്യേക കഴിവു തന്നെയുണ്ട്. ജീവിതത്തിന്റെ നേരെ ആഞ്ഞടിക്കുന്ന ഏതു വൈതരണികളെയും തരണം ചെയ്തു മുൻപോട്ടു പോകാൻ അവൾ മനസു പാകപ്പെടുത്തിയെടുക്കും. എന്നാൽ
“മച്ചിയെ പ്രസവിക്കാത്തവളെ” എന്ന കേൾവിക്കു മുൻപിൽ അവൾ പാടെ തകർന്നു പോകും. ഹന്നയുടെ അപമാനം ഗർഭം അടഞ്ഞതെങ്കിൽ പ്രേത്യുത യോസേഫിന്റെ അപമാനം അസൂയയുടേതായിരുന്നു.
പലപ്പോഴും ക്രിസ്തീയ ജീവിതത്തിൽ നാമോരോരുത്തരും വളർച്ച പ്രാപിക്കേണം എന്നു തന്നെയാണ് ദൈവവും ആഗ്രഹിക്കുന്നത്, വീണ്ടും ജനനം പ്രാപിച്ച നാം ഒരേ അവസ്‌ഥയിൽ തുടരണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. ദാവീദും അതു തന്നെയാണ് പറയുന്നത് ,
(സങ്കീർത്തനം 131: 2 ) ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു, തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്ന പോലെ എന്റെ പ്രാണൻ എന്റെ അടുക്കൽ മുലകുടി മാറിയതു പോലെയാകുന്നു. പാൽ കുടിച്ചു വളരുന്ന ശൈശവാവസ്ഥയിൽ നിന്നു വളർച്ചയുടെ ഘട്ടങ്ങളിലേക്കു കടക്കേണ്ടുന്ന ആവശ്യകത ദാവീദ് നമ്മെ ഓർമിപ്പിക്കുന്നു.
നമ്മുടെ കുഞ്ഞുങ്ങളിലും അതുതന്നെയല്ലേ നാം നോക്കി കാണുന്നതു, ജനനം കഴിഞ്ഞു നടക്കേണ്ട പ്രായത്തിൽ അവർ നടന്നില്ലെങ്കിൽ ഓടേണ്ട പ്രായത്തിൽ , സംസാരിക്കേണ്ട പ്രായത്തിൽ സംസാരിച്ചില്ലെങ്കിൽ അതു മാതാപിതാക്കൾക്ക് അത്യന്തം വേദനാജനകമാണ് .
അങ്ങനെതന്നെയാണ് ക്രിസ്തീയ ജീവിതത്തിലും നമ്മുടെ വളർച്ച ദൈവം നോക്കി കാണുന്നു. ആ വളര്ച്ചയുടെ ഓരോ ഘട്ടങ്ങളിലും നമ്മൾക്ക്
അനുകൂലമല്ലാത്ത ഇടങ്ങളിലൂടെയും വ്യെക്തികളിലൂടെയുമെല്ലാം കടന്നു പോകേണ്ടതായി വരും . ഒറ്റപ്പെടിലും തള്ളപ്പെടലുമൊക്കെ നേരിടേണ്ടതായി വരാം ചിലപ്പോൾ ന്യായം പോലും മറക്കപ്പെട്ടന്നു വരാം.
( യാക്കോബ് 1 : 3 )ൽ കാണുന്നു , എന്റെ സഹോദരന്മാരെ നിങ്ങൾ വിവിധ പരീക്ഷയിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.
ആദ്യകാല വിശ്വാസ ഗണങ്ങൾക്കു യഹൂദ ക്രിസ്ത്യാനികൾക്ക് പണക്കാരായ യഹൂദ ജനങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടേണ്ടി വന്ന കൊടിയ പീഡകളുടെ അപമാനമദ്ധ്യേ യാക്കോബ് തന്റെ പിന്നാലെയുള്ളവരെ ക്രിസ്തു എന്ന അടിസ്‌ഥാനത്തിൽ ഉറപ്പിക്കുന്നത് നമ്മൾക്ക് കാണാൻ കഴിയും.
അതുകൊണ്ടു പ്രിയപ്പെട്ടവരെ, ക്രിസ്‌തീയ ജീവിതമെന്ന പോർക്കളത്തിൽ പലതും അനുകൂല ഘടകങ്ങൾ ആയില്ലെന്നു വരാം , വെല്ലുവിളികൾ ഉയർന്നേക്കും.അപമാനങ്ങൾക്ക് വിധേയരായേക്കാം. പക്ഷെ
അവയൊന്നും നമ്മെ തകർക്കുന്നവയല്ല മറിച്ചു നാം ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നവരായി സ്ഥിരതയുള്ളവരായി പുറത്തു വരേണ്ടതിനു നമ്മുടെ വളർച്ച ആഗ്രഹിക്കുന്ന ദൈവം കടത്തി വിടുന്ന മേഖലകളാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.
( സങ്കീർത്തനം 119 : 71) നിന്റെ ചട്ടങ്ങളെ പഠി പ്പാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക് ഗുണമായി.
( റോമർ : 5 : 3 )ൽ കഷ്ടത സഹിഷ്ണുത യെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളക്കുന്നു എന്നറിഞ്ഞു നാം കഷ്ടങ്ങളിൽ പ്രശംസിക്കുന്നു.
( 2 കൊരിന്ത്യർ 1 : 4) കഷ്ടത്തിലുള്ളവരെ ആശ്വസിപ്പിക്കാൻ നമ്മെ ശക്തരാക്കുന്ന കഷ്ടത എന്നു പഠിപ്പിക്കുന്നു.
പലപ്പോഴും നമ്മൾക്ക് പരിശോധനകളെ മനസിലാക്കാൻ കഴിയാതെ സാഹചര്യ സമ്മർദ്ദത്താൽ അരിശം പൂണ്ടും പിറുപിറുത്തും ചിലപ്പോൾ മറ്റു പല ആശ്രയങ്ങളിലേക്കും തെറ്റായ നടത്തിപ്പുകാർക്കും ഇടയന്മാർക്കും വിധെയരായി ദൈവേഷ്ടത്തിൽ നിന്നും നാമറിയാതെ തന്നെ വ്യെതിചലിച്ചു പോകുന്നുവെന്നത് വസ്തുതയാണ്.
ശത്രു നിന്റെ മുൻപിൽ ഇട്ടിരിക്കുന്ന വലയിൽ നിന്നും കുരുക്കുകളിൽ, ബന്ധനങ്ങളിൽ നിന്നു നി പുറത്തു വരുന്നു , നിന്നെ നിന്ദിച്ചവരുടെ മുൻപിൽ മാനിച്ചു, നന്മയുടെ ഭണ്ഡാരം തുറന്നു , മുൻപോട്ടു വിടാതെ പോരാടുന്ന ശത്രുവിന്റെ തന്ത്രങ്ങളെ പൊട്ടിച്ചു , എന്നു വേണ്ട നിരവധിയായ ഭൗതികതയുടെ, ഈ ലോകശേഷ്ട്രതയുടെ
ഉത്തുംഗപർവത്തിൽ കൊണ്ടിരുത്തുന്ന നവ ട്രെൻഡുകൾ അരങ്ങു തകർക്കുന്ന ഈ വേളയിൽ,
ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്ന ഉന്നതമായ നടത്തിപ്പിനെകുറിച്ചോ ദൈവേഷ്ടത്തെക്കുറിച്ചോ ദൈവീക പദ്ധതിയുടെ ആഴങ്ങളെക്കുറിച്ചോ ഒന്നും പറയാതെ ആത്മീക ഔന്നിത്യത്തിലേക്കു നടന്നു കയാറാനാവാതെ ദൈവ സന്നിധിയിൽ നിന്നു നമ്മെ അടർത്തി മാറ്റി കള്ള ഇടയന്മാർ, പ്രവാചകൻമാർ തങ്ങളെ തന്നെ ഒരു വിഗ്രഹമായി പ്രതിഷ്ഠിച്ചു കൊണ്ട് വിശ്വാസി സമൂഹങ്ങളുടെ ഹൃദയത്തിൽ ചേക്കേറി ക്രിസ്തുവിൽ നിന്നു ജനത്തെ വഴി തെറ്റിച്ചു കൊണ്ടിരിക്കുന്ന ദുഷ് കാലത്തിൽ നാമെത്തി നിൽക്കുന്നു എന്നത് വളരെ ശ്രെദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട്.
നരക്കുവോളം ചുമപ്പാൻ മതിയായവൻ, ദോഷങ്ങളാൽ പരീക്ഷിക്കാത്തവൻ സകലതും നന്മക്ക് ആക്കി തീർക്കുന്നവൻ, അപമാനങ്ങൾ, പരിഹാസങ്ങൾ ദുഷികളേറിയാലും ആ എബ്രായ ബാലന്മാരെ പോലെ ( ദാനിയേൽ 3 : 17,18 ) അവന്റെ കരത്തിന്റെ ശക്തിയേക്കാളുപരി അവന്റെ പരമാധികാരത്തിൽ വിശ്വസിച്ചു കൊണ്ടു നമുക്കും യാത്ര തുടരാം. തിന്മക്കല്ല സകലതും നന്മക്കായി.
– റെനി ജോ മോസസ്