അയർലൻഡിൽ ത്രിദിന വേദപഠന ക്ലാസിന് അനുഗ്രഹ സമാപ്തി

അയർലൻഡ്: അയർലണ്ടിലെ മലയാളി കമ്യൂണിറ്റിക്കുവേണ്ടി ബഥേൽ ചർച്ചിൻ്റെ (തുലാമോർ) അഭിമുഖ്യത്തിൽ ത്രിദിന വേദപഠന ക്ലാസ്സ് ജൂൺ 27 മുതൽ 29 വരെ നടത്തപ്പെട്ടു. റവ. ജോബി ഹാൽവിൻ ” നിത്യത മുതൽ നിത്യത വരെ” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നയിച്ചു. വിശുദ്ധിയോടും വേർപാടോടും കൂടെ നാം കർത്താവിന്റെ വരവിനു വേണ്ടി ഒരുങ്ങിയിരിക്കണമെന്ന് ആഹ്വാനം നൽകി.
ഓരോ സെക്ഷനിലും പങ്കെടുത്ത ദൈവജനത്തിന് ഈ മീറ്റിംങ്ങ് വളരെ അനുഗ്രഹമായിരുന്നു.പാസ്റ്റർമാരായ സെബാസ്റ്റ്യൻ ജോസഫ്, സനു മാത്യു, സോവി മാത്യു, ബിജു മോൻ, പ്രശാന്ത്, എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം വഹിച്ചു. പാസ്റ്റർ ഫ്ലെവി ഐസക്ക്, ഇവാ. ഷൈൻ തോമസ് എന്നിവർ ഗാനശുശ്രൂഷ നിർവ്വഹിച്ചു. സഭാ ശുശ്രൂഷകൻ പാസ്റ്റർ സിബി എസ് ജോർജ്ജ് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading