കുവൈറ്റ് ഫ്ലാറ്റിൽ തീപിടിത്തം: അവധി കഴിഞ്ഞു തിരിച്ചെത്തിയ മലയാളി കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം

അബ്ബാസിയ / കുവൈറ്റ്: അബ്ബാസിയയിൽ ഇന്നലെ (ജൂലൈ 19) വൈകുന്നേരം 9 pm ന് ഉണ്ടായ തീപിടിത്തത്തിൽ മലയാളി കുടുംബത്തിലെ 4 പേർ മരണമടഞ്ഞു. പത്തനംതിട്ട തിരുവല്ല നീരേറ്റുപുറം സ്വദേശിളായ മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം മക്കളായ ഐസക്, ഐറിൻ എന്നിവരാണ് മരണമടഞ്ഞത്. അവധി കഴിഞ്ഞു ഇന്നലെ വൈകീട്ട് 5 മണിക്ക് നാട്ടിൽ നിന്നും തിരിച്ചെത്തിയതായിരുന്നു ഈ കുടുംബം. ഇവർ താമസിച്ചിരുരുന്ന ഫ്ലാറ്റിൽ തീപിടിച്ചാണ് അപകടം ഉണ്ടായത്. അഗ്നിശമന വിഭാഗം എത്തിയാണ് തീ അണച്ചത്. മരണമടഞ്ഞ മാത്യു റോയിടെർസ് കമ്പനിയിൽ ജീവനക്കാരനാണ്.ഭാര്യ ലിനി അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആണു. മക്കളായ ഐസക്,ഐറിൻ എന്നിവർ ഭവൻസ് സ്കൂളിലെ വിദ്യാർത്ഥികളാണ്.എ.സിയിൽ നിന്നും തീ പടർന്നുണ്ടായ പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading