എഡിറ്റോറിയൽ: ക്രിസ്തീയ യുവത്വവും രാഷ്ട്രനിർമാണവും | സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ

July 15 International Skill Day

രാഷ്ട്രനിർമ്മാണത്തിലോ വികസനത്തിലോ ഉള്ള യുവാക്കളുടെ പങ്ക് വളരെ പ്രധാനമാണ്. കാരണം ഏതൊരു രാജ്യത്തിന്റെയും വികസനം ഭാവി തലമുറയിലാണ്. ജനാധിപത്യം, സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രത്തിന്റെ പുരോഗതി എന്നിവയെല്ലാം യുവാക്കളുടെ കൈകളിലാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, ആഗോളതാപനം, പലതരത്തിലുള്ള മലിനീകരണം എന്നിവയാണ് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനുള്ള ഉത്തരം വരും തലമുറയിലുണ്ട്. വരും തലമുറ ഭാവിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഉത്തരമാണെന്ന ചരിത്രം വ്യക്തമാണ്. കാലം കടന്നു പോകുന്തോറും സമൂഹത്തിൽ മാറ്റങ്ങളുമായി പൊരുത്തപ്പെടുകയും മാറ്റം കൊണ്ടുവരുകയും വേണം. അപ്പോൾ നല്ലൊരു നാളേക്കായി യുവാക്കളുടെ പങ്ക് എന്താണ്? സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ ആവശ്യമായ ഗുണങ്ങൾ എന്തൊക്കെയാണ്?
ഈ രണ്ട് ചോദ്യങ്ങൾ വളരെ പ്രധാനമാണ്, എല്ലാ വിദ്യാർത്ഥികളും അവയ്ക്കുള്ള ഉത്തരം അറിഞ്ഞിരിക്കണം.

സ്വാമി വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞു, “എന്റെ വിശ്വാസം യുവതലമുറയിലും ആധുനിക തലമുറയിലും അവരിൽ നിന്ന് തൊഴിലാളികളിലേക്കും വരും.” ഈ ഉദ്ധരണി യുവജനങ്ങൾക്ക് സമൂഹത്തിൽ ചെലുത്താൻ കഴിയുന്ന സ്വാധീനത്തെ ചൂണ്ടി കാണിക്കുന്നു. 60% യുവാക്കൾ ജർമ്മനിയെ ഒന്നാം ലോകമഹായുദ്ധത്തിൽ മികച്ചതോ മോശമായതോ ആയ വിജയത്തിന് സഹായിച്ചു. ആദ്യ വ്യക്തിയെ ചന്ദ്രനിൽ കാൽനടയാക്കാനുള്ള മുഴുവൻ ദൗത്യവും ആസൂത്രണം ചെയ്യുന്നതിൽ സഹായിച്ചത് 80% യുവാക്കളാണ്. അതുപോലെ, നമ്മുടെ രാജ്യത്തെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മുക്തമാക്കുന്നതിൽ ഇന്ത്യൻ യുവാക്കളും ഒരു പ്രധാന പങ്ക് വഹിച്ചു. യുവത്വത്തിന് ലോകത്തെ മാറ്റാനുള്ള ശക്തിയുണ്ട്. യുവാക്കൾ ഒന്നിക്കുമ്പോൾ, നമുക്ക് ലോകത്തെ ജീവിക്കാനുള്ള മികച്ച സ്ഥലമാക്കി മാറ്റാൻ കഴിയും, യുവജന ത്തിന്റെ ഭിന്നത ലോകത്തെതന്നെ നാശത്തിലേക്ക് നയിക്കാൻ ശക്തി യുള്ളതാണ്.

ആയതുപോലെ ഈ തലമുറയിലെ യുവാക്കൾക്ക് സമൂഹത്തിൽ ഉള്ള കടപ്പാട് പോലെ തന്നെ വിശ്വാസ സമൂഹത്തിലും കടപ്പാടുകളും ഉത്തരവാദിത്വവും ഉണ്ട്. അതിനു വേണ്ടി ഈ തലമുറയിലും തുറക്കപ്പെട്ട ഒരു സ്വർഗ്ഗത്തിന്റെ കീഴിൽ ആയിരിക്കുവാൻ നമുക്ക് കഴിയണം. എന്ന് പറഞ്ഞാൽ വിശുദ്ധിയിലും വേർപാടിലും നിലനിൽകുവാനും, ഏതാണ് ശരി എന്ന് തിരിച്ചറിയുവായനുള്ള കൃപയും ഈ തലമുറക്ക് ആവശ്യമാണ്‌. അതിനായി നമുക്ക് വേണ്ടിയും തുറക്കപ്പെടുന്ന ഒരു സ്വർഗ്ഗം ആവശ്യമാണ്‌.
സ്വർഗ്ഗം തുറക്കപ്പെട്ട ചിലരെ കുറിച്ചുള്ള ഒരു ചെറുചിന്ത ഇവിടെ കുറിക്കട്ടെ.

യാക്കോബ് തന്റെ അപ്പന്റെ വാക്ക് അനുസരിച്ച് ഹാരാനിലേക്ക് പോകും വഴി സൂര്യൻ അസ്തമിക്കകൊണ്ടു ഒരു സ്ഥലത്ത് രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നു എടുത്തു തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി. അപ്പോൾ അവനു സ്വപ്നത്തിൽ തുറക്കപ്പെട്ട സ്വർഗ്ഗം.
അങ്ങനെ വിളിക്കപ്പെട്ടവന് വേണ്ടി തുറക്കപ്പെട്ട സ്വർഗ്ഗം അവിടെ കാണുവൻ സാധിക്കും. ആ തുറക്കപ്പെട്ട സ്വർഗ്ഗത്തിൻ കീഴിൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ സാധിക്കും. വിളിയുള്ളവന് വേണ്ടി തുറന്ന സ്വർഗ്ഗം ഈ തലമുറയിലും ഉണ്ടാവട്ടെ. അങ്ങനെ വിളിയുള്ള ഒരു തലമുറ ഈ നാളുകളിൽ ഉണർന്ന് വരട്ടെ .

യെഹസ്കിയേൽ 1:1 ൽ കേബാർ നദിയുടെ തീരത്ത് പ്രവാസികളുടെ ഇടയിൽ ഇരുന്നപ്പോൾ തുറക്കപ്പെട്ട സ്വർഗ്ഗം കണ്ടു. പ്രവാസം എന്ന് പറയുന്നത് കഷ്ടതയും, ബുദ്ധിമുട്ടും, എല്ലാം നിറഞ്ഞതാണെങ്കിലും അതിനു ഇടയിലും , നമ്മുടെ പ്രരിസ്ഥിതികൾ ഏതായിരുന്നാലും തുറക്കപ്പെട്ട സ്വർഗത്തിന് കീഴിൽ ആയിരിക്കാൻ സാധിക്കണം. അങ്ങനെയുള്ള യുവ തലമുറയാണ് ഇന്നിന്റെ ആവശ്യം.

യേശുവിന് വേണ്ടി തുറക്കപ്പെട്ട സ്വർഗ്ഗം. സ്വർഗ്ഗത്തിന്റെ ഹിതം അനുസരിച്ചു സ്നാനപ്പെട്ടു കയറുമ്പോൾ സ്വർഗ്ഗം തുറന്നു “പരിശുദ്ധത്മാവ് പ്രാവ് രൂപത്തിൽ വരുന്നതും ഇവൻ എന്റെ പ്രീയ പുത്രൻ ഇവനിൽ ഞാൻ പ്രസാധിച്ചിരിക്കുന്നു എന്ന് ദൈവീക ശബ്ദവും ഉണ്ടായി”. പുത്രന് വേണ്ടി തുറക്കപ്പെട്ട സ്വർഗ്ഗത്തിന്റെ കീഴിൽ നാമും പുത്രൻമാരും പുത്രിമാരും ആയി കാണപ്പെടുന്ന മാതൃകയുള്ള ഒരു തലമുറയും ഇന്നിന്റെ ആവശ്യമാണ്‌.

സ്‌തെഫനോസ് ന് വേണ്ടി തുറക്കപ്പെട്ട സ്വർഗ്ഗം അപ്പോസ്തലപ്രവർത്തി 7:55-56ൽ കാണുവാൻ സാധിക്കും. ധൈര്യത്തോടെ സുവിശേഷം ഘോഷിക്കുന്നവന് വേണ്ടി തുറക്കപ്പെടുന്ന ഒരു സ്വർഗ്ഗത്തെ അവിടെ കാണാം. ഈ കാലഘട്ടത്തിലും തലമുറകളെ ഉപദേശപരമായി തെറ്റിലേക്ക് നയിക്കുന്ന ഒരു കൂട്ടത്തിൽ നിന്നും ധൈര്യത്തോടെ സത്യസുവിശേഷം വിളിച്ചു പറയുവാൻ ഇന്നിലെ യൗവ്വനക്കാർ എഴുന്നേൽക്കട്ടെ, അവർക്കു വേണ്ടി തുറക്കപ്പെടാൻ കാത്തു നിൽക്കുന്ന ഒരു സ്വർഗ്ഗമുണ്ട്.

രാഷ്ട്ര നിർമ്മാണത്തിലോ വികസനത്തിലോ യുവാക്കളുടെ പങ്ക് വളരെ പ്രധാനമാണ്. കാരണം ഏതൊരു രാജ്യത്തിന്റെയും വികസനം ഭാവി തലമുറയിലാണ്. എന്ന് പറഞ്ഞതിൻ പ്രകാരം സ്വർഗ്ഗരാജ്യ കെട്ടുപണിക്കും ഈ തലമുറയിൽ യൗവ്വനക്കാരേ..നിങ്ങളെ സ്വർഗ്ഗത്തിന് ആവശ്യമുണ്ട്. ഈ അന്താരാഷ്ട്ര സ്കിൽ ദിനത്തിൽ നിങ്ങളുടെ താലന്തുകൾ സ്വർഗ്ഗത്തിന് കൂടി പ്രയോജനമുള്ളത് ആയി തീരട്ടെ.
മാറാനാഥാ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply