പാണത്തൂരിൽ ഐ.പി.സി ബേർശേബാ സഭാഹാൾ സമർപ്പണം നടന്നു
പാണത്തൂർ : കാസർഗോഡ് ജില്ലയിലെ പാണത്തൂരിൽ ഐ.പി.സി ബേർശേബാ സഭാഹാൾ സമർപ്പണം കാസർഗോഡ് നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോയ് ഗീവർഗീസ് നിർവഹിച്ചു. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോബി സി.ജെ നേതൃത്വം നൽകി.
പാസ്റ്റർ.മോഹൻ’ പി ഡേവിഡ്, സന്തോഷ് മാത്യു, ഫിലിപ്പ്കുട്ടി, തുടങ്ങിയ സീനിയർ സഭാ ശുശ്രൂഷകർ സന്നിഹിതരായിരുന്നു. പാസ്റ്റർ കെ.എസ് മത്തായി ആയിരുന്നു ഐ.പി.സി ബേർശേബാ സഭയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.