ക്രൈസ്തവ എഴുത്തുപുര ഹൈറേഞ്ചിൽ പഠനോപകരണ വിതരണം നടത്തി

ഇടുക്കി: പോയ വർഷങ്ങളിലെപ്പോലെ ഈ വർഷവും ക്രൈസ്തവ എഴുത്തുപുര യൂ.കെ ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ ഹൈറേജിലുള്ള നിർധനരായ ഒരുകൂട്ടം കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇന്ന് ഇടുക്കി ചേലച്ചുവടിൽ വച്ച് നടന്ന പരിപാടിയിൽ ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രസിഡന്റ് ഇവാ. സാമൂവൽ ജോർജ്, സെക്രട്ടറി പാസ്റ്റർ ബിൻസൺ കെ ബാബു എന്നിവരും ഇടുക്കിയിൽ പ്രവർത്തിക്കുന്ന പാസ്റ്റർ ആന്റണി എ.ജെ യുമായി ചേർന്നാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. 40ൽ പരം കുരുന്നുകൾക്ക് വിദ്യാഭ്യാസ സഹായം എത്തിക്കുവാൻ ഇന്ന് സാധിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിൽ സമാനമായ രീതിയിൽ വിദ്യാഭ്യാസ സഹായം വിതരണം ചെയ്യുവാൻ ക്രൈസ്തവ എഴുത്തുപുരയ്ക്ക് പദ്ധതിയുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading