ക്രൈസ്തവ എഴുത്തുപുര ബെറോഡ യൂണിറ്റ് വി ബി എസ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

വഡോദര/ഗുജറാത്ത് : ക്രൈസ്തവ എഴുത്തുപുര ബെറോഡ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വി ബി എസ് – 24 ൻ്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ദീർഘകാലങ്ങളായി ആകർഷണമായ പ്രോഗ്രാമുകളിലൂടെ കുട്ടികളുടെ ഇടയിൽ സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ട്രാൻസ്ഫോർമേഴ്സ് ടീം ആണ് ഈ വി ബി എസ് നും നേതൃത്വം നൽകുന്നത്.മെയ് 27 ആരംഭിക്കുന്ന വി ബി എസ് 29ന് അവസാനിക്കും. സമയം, രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെയാണ്. ബെറോഡ ഫത്തേഗെഞ്ച് റോസറീ ചർച്ച് സ്കൈലാർക്ക് ഹാളിൽ വെച്ചാണ് വി ബി എസ് നടക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.