ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ആരംഭിച്ചു

KE News Desk Kerala

കൽപ്പറ്റ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷന് കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ തുടക്കമായി.ഏപ്രിൽ 18 ന് വൈകിട്ട് ആറിന് റീജിയൺ സിക്രട്ടറി പ്രസിഡണ്ട് പാസ്റ്റർ ജോയി ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റർ എം.ജെ ജോൺ അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ബിജു ജോസഫ്, ജോമോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർ ദിവസങ്ങളിൽ പാസ്റ്റർ മാരായ ജോ തോമസ് ബാംഗളൂർ , കെ. ജെ ജോബ്, സജോ തോണിക്കുഴി എന്നിവർ പ്രഭാഷണം നടത്തും. സുവി. ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയർ ഗാനാലാപനത്തിന് നേതൃത്വം നൽകി.പാസ്‌റ്റേഴ്സ് കോൺഫറൻസ്, വനിതാ സമ്മേളനം ,യുവജന – സണ്ടേസ്കൂൾ സമ്മേളനം എന്നിവയുണ്ടായിരിക്കും. ഞായറാഴ്ച പൊതുസഭാ യോഗത്തോടും കർത്തൃ മേശയോടും കൂടെ സമാപിക്കും. സഭാ ദേശീയ പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ജോസഫ് സമാപന സന്ദേശം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading