റ്റി.പി.എം കട്ടപ്പന സെന്റർ കൺവൻഷൻ ഞായറാഴ്ച സമാപിക്കും

കട്ടപ്പന: ദി പെന്തെക്കൊസ്ത് മിഷൻ കട്ടപ്പന സെന്റർ വാർഷിക കൺവൻഷൻ ഏപ്രിൽ 21 ഞായറാഴ്ച സമാപിക്കും. പാറക്കടവ് റ്റി പി എം ഗ്രൗണ്ടിൽ ഇന്നലെ ഏപ്രിൽ 18 നാണു കൺവെൻഷൻ ആരംഭിച്ചത്.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും. ഞായറാഴ്ച രാവിലെ 9 ന് കട്ടപ്പന സെന്ററിലെ പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading