ക്രൈസ്‌തവ എഴുത്തുപുര ഒമാൻ ചാപ്റ്ററിന് പുതിയ നേതൃത്വം


മസ്കറ്റ് : ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററിന്റെ പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും പൂർത്തിയായി. ഏപ്രിൽ ഒന്നിന് നടന്ന ജനറൽ ബോഡിയിൽ ബ്രദർ തോമസ് ഫിലിപ്പ് (റോയി) ന്റെ നേതൃത്വത്തിലുള്ള 17 അംഗസമിതി തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ഷാജി കോശി വൈദ്യൻ (പ്രൊജക്റ്റ്‌), പാസ്റ്റർ വർഗീസ് മാത്യൂസ് (മീഡിയ) എന്നിവർ വൈസ് പ്രസിഡന്റുമാരായും ലുലു റ്റി ജോൺ സെക്രട്ടറി, സൂസൻ ഷാജി പാലക്കാമണ്ണിൽ ( പ്രോജക്ട് ) എഡിസൺ ബി ഇടയ്ക്കാട് (മീഡിയ) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ബിജിൽ എം രാജൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

പ്രാർത്ഥനാ വിഭാഗമായ അപ്പർ റൂമിന്റെ ചുമതലക്കാരായി പാസ്റ്റർ മോട്ടി ജേക്കബ് ( കോഡിനേറ്റർ), ജീബാ വിനോദ് ( ജോയിന്റ് കോഡിനേറ്റർ ) എന്നിവരും സാമൂഹിക സേവന വിഭാഗമായ ശ്രദ്ധയുടെ കോഡിനേറ്ററായി ഇവാ നിംസൺ കുര്യൻ വർഗീസും തിരഞ്ഞെടുക്കപ്പെട്ടു. ഫെയ്ത്ത് എബ്രഹാം (ഇവാഞ്ചലിസം കോഡിനേറ്റർ), എബി ജോൺ  (മ്യൂസിക് കോഡിനേറ്റർ), ലിബിൻ ബെന്നി (ഇഗ്നൈറ്റർ) എന്നിവരാണ് മറ്റു ചുമതലക്കാർ. പാസ്റ്റർ സനൽ, ജിനു ജോയ്, റോണി ജോർജ്, അനിത ശശി എന്നിവർ എക്സിക്യൂട്ടീവ് മെമ്പർമാരാണ്.

പ്രസിഡന്റ് ഇവാ നിംസൺ കുര്യൻ വർഗീസിന്റെ അധ്യക്ഷതയിലാണ് പൊതുയോഗ നടപടികൾ ആരംഭിച്ചത്.  2023 – 24 വർഷത്തെ വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ജോജി കെ ജോസും വാർഷിക കണക്ക് ട്രഷറർ ബിജിൽ എം രാജനും അവതരിപ്പിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് ജനറൽ പ്രതിനിധിയും പബ്ലിക്കേഷൻ ഡയറക്ടറുമായ പാസ്റ്റർ ജെ പി വെണ്ണിക്കുളം നേതൃത്വം നൽകി.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തോമസ് ഫിലിപ്പ് ദീർഘകാല ഒമാൻ പ്രവാസിയും ഒമാൻ പെന്തകോസ്റ്റൽ അസംബ്ലി സഭാംഗവുമാണ്. സെക്രട്ടറി ലുലു റ്റി ജോൺ എഴുത്തുകാരനും ഹൗസ് ഓഫ് ചർച്ച് സഭയുടെ അംഗവുമാണ്. ട്രഷററായി നിയോഗിതനായ ബിജിൽ എം രാജൻ കുട്ടികൾക്കിടയിലെ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading