ഐപിസി സൺ‌ഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ്‌ 13 മുതൽ കുട്ടിക്കാനത്ത്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

വാർത്ത: പാസ്റ്റർ റ്റിഎ തോമസ് വടക്കഞ്ചേരി

കട്ടപ്പന: ഐപിസി സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ്‌ 13,14,15 തിയതികൾ കുട്ടിക്കാനം മാർബെസേലിയോസ്‌ ക്രിസ്ത്യൻ കോളേജ് ക്യാമ്പസ്സിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഏപ്രിൽ 11ന് ഐപിസി പെനിയേൽ നരിയൻപാറ സഭയിൽ നടന്ന അവലോകനയോഗത്തിൽ 1300 പേർക്ക് വരെ താമസിക്കുവാനുള്ള സജ്ജീകരങ്ങൾ ഒരുക്കുവാൻ ക്യാമ്പ് കമ്മറ്റി തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികൾ ആയ പാസ്റ്റർ തോമസ് മാത്യു ചാരുവേലി, ഫിന്നി പി മാത്യു, പാസ്റ്റർമാരായ ജെയിംസ് എബ്രഹാം മാവേലിക്കര,പി വി ഉമ്മൻ,. ടി. എ. തോമസ് വടക്കഞ്ചേരി, തോമസ് ജോർജ് കട്ടപ്പന, ജിജി മാമ്മുട്ടിൽ, ബിജു വർഗീസ് തേക്കടി, തോമസ് മാത്യു റാന്നി, ജിസ്‌മോൻ കട്ടപ്പന, റോയി ആന്റണി തിരുവല്ല, ജോജി ഐപ്പ് മാത്യൂസ്, എന്നിവർ സന്നിഹിതർ ആയിരുന്നു. ക്യാമ്പ് കമ്മറ്റി ഭാരവാഹികൾ ആയ മുഖ്യ രക്ഷാധികാരി പാസ്റ്റർ എം. ഐ കുര്യൻ, പാസ്റ്റർമാരായ സുരേഷ് കുമാർ, ബിജു. എം.ആർ , ടോം തോമസ്, ജോസഫ് തോമസ്, രഞ്ജിത് കെ ദാസ്, എബ്രഹാം സി. വി, ബിൻസൺ കെ. ബാബു തുടങ്ങിയവർ വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
സംസ്ഥാന ക്യാമ്പ് ഐപിസി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസ് ഉൽഘാടനം ചെയ്യും.
ബാല സുവിശേഷകരണ രംഗത്ത് പ്രവർത്തിക്കുന്ന യുവ പ്രഭാഷകൻ ആരോൺ വിനോദ് കർണാടക, റവ.സാം എബ്രഹാം ഹിമാചൽ, പാസ്റ്റർ ജെയിംസ് കെ ഈപ്പൻ ഫുജൈറ,സിസ്റ്റർ സുസ്സെൻ പണിക്കർ ഓസ്ട്രേലിയവർ തുടങ്ങിയവർ അതിഥി പ്രസംഗകർ ആയിരിക്കും. ഡോ.ഐസക് പോൾ, പ്രഫ.സാം സ്‌കറിയ, ഡോ.സുമ ആൻ, ഇവാ.ഷാർലറ്റ് പി മാത്യു തുടങ്ങിയവർ വിവിധ സെക്ഷൻ ക്ലാസ്സുകൾ എടുക്കും.വിൽ‌സൺ ഹെന്ററി ഗാന ശുശ്രുഷയ്ക്ക്‌ നേതൃത്വം നൽകും.
പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നിൽ,പാസ്റ്റർ ബാബു ചെറിയാൻ,പാസ്റ്റർ കെ. ജെ. തോമസ് കുമളി തുടങ്ങിയവർ പൊതുയോഗങ്ങളിൽ പ്രസംഗിക്കും.മെയ്‌ 15 നു നടക്കുന്ന ഗ്രാജുവേഷൻ സർവീസിൽ ഡോ.ജോൺ കെ മാത്യു, ഡോ.കാച്ചാണത്ത്‌ വർക്കി എബ്രഹാമും എന്നിവർ മുഖ്യ സന്ദേശം നൽകും.
ഐപിസി സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികൾ ആയ പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ് വേങ്ങൂർ, പി. എം. ഫിലിപ്പ്എന്നിവരെ കൂടാതെ പാസ്റ്റർ കുര്യൻ തോമസ് ന്യൂയോർക്ക്, സ്റ്റാർള ലൂക്ക് തുടങ്ങിയവർ ആശംസ സന്ദേശങ്ങൾ നൽകും.ക്യാമ്പ് ഫീസ് മുൻകൂർ നൽകി പേര് രെജിസ്റ്റർ ചെയ്യാനുള്ള സൗകര്യങ്ങളും ക്യാമ്പ് കമ്മറ്റി ചെയ്യുന്നുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading