സൺഡേസ്കൂൾ നാഷണൽ ക്യാംപ് ആരംഭിച്ചു

അടൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിൽ ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിക്ക് സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ഏബ്രഹാം മന്ദമരുതി ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ ജനറൽ സെക്രട്ടറി ബ്രദർ റോഷി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ ട്രഷറർ ബ്രദർ കെ.തങ്കച്ചൻ സ്വാഗത പ്രസംഗം നടത്തി. മുൻ ഡയറക്ടർ പാസ്റ്റർ ജേക്കബ് ജോർജ്, സി.ഇ.എം ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. ബുധനാഴ്ച വരെ തുടരുന്ന ക്യാംപിൽ പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ പാസ്റ്റർ വി.ജെ.തോമസ്, സിജു തോമസ് ആലഞ്ചേരി, സുവി.കെ.സി.ജോബി, പാസ്റ്റർ ഷിബു കെ.ജോൺ, പാസ്റ്റർ അനീഷ് കൊല്ലങ്കോട് തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും.

ജൂനിയർ ക്യാംപിന് എക്സൽ മിനിസ്ട്രീസും ഗാനശുശ്രുഷയ്ക്ക് ബ്ലസൻ ബി പൊൻമാനൂരും നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading