ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് അടൂരിൽ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും ജൂണിയർ വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് ഏപ്രിൽ 9,10 തീയതികളിൽ അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിൽ വെച്ചു നടക്കും.

പാസ്റ്റർമാരായ ജോൺ തോമസ്, ഏബ്രഹാം ജോസഫ്, ഫിന്നി ജേക്കബ്, ജോൺസൻ കെ.സാമുവേൽ, ജേക്കബ് ജോർജ് കെ., വി.ജെ.തോമസ്, സിജു തോമസ് ആലഞ്ചേരി, സുവി. ഷിബു കെ.ജോൺ, അനീഷ് കൊല്ലങ്കോട്, സുവി. ജോബി കെ.സി., ഏബ്രഹാം മന്ദമരുതി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും.

സംഗീത ശുശ്രൂഷയ്ക്ക് ബ്ലസൻ ബി, പൊൻമാനൂർ നേതൃത്വം നൽകും. സൺഡേ സ്കൂൾ അധ്യാപകർ, മുൻ അധ്യാപകർ, അധ്യാപകരാകാൻ താൽപര്യമുള്ളവർ എന്നിവർക്കും 13 വയസു വരെയുള്ള വിദ്യാർഥികൾക്കുമാണ് പ്രവേശനം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading