മസ്കറ്റിൽ വാഹനാപകടം: കോശി യേശുദാസ് (ഫെയ്ത്ത് സൗണ്ട് ജോയി 55) നിത്യതയിൽ


മസ്കത്ത്​: സൗദിയിൽനിന്നുള്ള മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒമാനിൽ അപകടത്തിൽപ്പെട്ട്​ ഒരാൾ മരിച്ചു. നാലുപേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. കൊല്ലം കൊട്ടാരക്കര സ്വദേശി ഉമ്മന്നൂർ പഴിഞ്ഞം ബഥേൽ മന്ദിരം കോശി യേശുദാസ് (ജോയി-55) ആണ്​ മരിച്ചത്​. ശനിയാഴ്ച രാത്രിയോടെ ഹൈമക്കടുത്ത്​ കർണാലത്തിലായിരുന്നു അപകടം. ഭാര്യ വാളകം സ്വദേശി പ്രെയ്സി, മക്കളായ കെസിയ, കെൻസ്, സാറാ എന്നിവരെ പരിക്കുകളോടെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗദിയിൽനിന്ന്​ റോഡ്​ മാർഗ്ഗം സലാലയിലേക്ക്​ പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകട വിവരം ആരും അറിയാത്തതിനാൽ വൈകിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊട്ടാരക്കര ഉമ്മന്നൂർ പഴിഞ്ഞം പരേതനായ എ.കെ. യേശുദാസിന്‍റെയും (ഫെയ്ത്ത് സൗണ്ട്) കുഞ്ഞു മറിയാമ്മയുടെയും മകനാണ്. ദി പെന്തെക്കൊസ്ത് മിഷൻ സൗദി അറേബ്യ ഖഫ്ജി സഭാംഗമായ കോശി ഖഫ്ജിയിലെ സാമൂഹ്യ സേവന രംഗത്ത്​ നിറഞ്ഞുനിന്ന വ്യക്​തിയായിരുന്നു. കോവിഡ് ലോക്ഡൗൺ സമയത്ത് പ്രയാസമനുഭവിക്കുന്ന പ്രവാസി സമൂഹത്തിന് സൗദി ഖഫ്ജി നോർക്കയൊടൊപ്പം നിരവധി ആളുകളെ സഹായിക്കാൻ ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേംഹ നാട്ടിലെത്തിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading