24-ാമത് ചെറുവക്കൽ വി.ബി.എസ് സമാപിച്ചു
ചെറുവക്കൽ: പെന്തെക്കോസ്തു യുവജന സംഘടന പി.വൈ.പി.എ ചെറുവക്കൽ ശാലേം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നുവന്ന 24-ാമത് ചെറുവക്കൽ വി.ബി.എസ് സമാപിച്ചു. ഏപ്രിൽ 1 തിങ്കളാഴ്ച ആരംഭിച്ച വി.ബി.എസ് ഐ.പി.സി വേങ്ങൂർ സെന്റർ മിനിസ്റ്റർ റവ.ഡോ ജോൺസൻ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ശനി രാവിലെ നടന്ന സമാപന സമ്മേളനത്തിൽ വേങ്ങൂർ സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ഇസ്മായേൽ മുഖ്യ സന്ദേശം നൽകി. Al-GEN എന്ന ചിന്താവിഷയം അടിസ്ഥാനമാക്കി ചെറുവക്കൽ ഐ.പി.സി ശാലേം ഹാളിൽ നടന്ന വി.ബി.എസ് സുവിശേഷ റാലിയോടും വിനോദയാത്രയോടുമാണ് സമാപിച്ചത്. വി.ബി.എസ് ഡയറക്ടർ ബ്രദർ. ബിജിൻ ബിജു, പി.വൈ.പി.എ സെക്രട്ടറി രാജേഷ് മാമച്ചൻ എന്നിവർക്കൊപ്പം പി.വൈ.പി.എ കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


- Advertisement -

Comments are closed.